Blog

വത്തിക്കാൻ സിറ്റി: ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങള്‍ ഇന്നത്തെ ലോകത്തില്‍ ഏറെ കാലിക പ്രസക്തിയുള്ളതാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ശിവഗിരി മഠം വത്തിക്കാനില്‍ സംഘടിപ്പിച്ച സർവ്വമത സമ്മേളനത്തില്‍ ആശീർവാദ പ്രഭാഷണത്തിലാണ് മാർപാപ്പ ഗുരുവിനെ അനുസ്മരിച്ചത്.
എല്ലാവരും മനുഷ്യകുടുംബത്തിലെ അംഗങ്ങളാണെന്ന സന്ദേശമാണ് ഗുരു ലോകത്തിന് നല്‍കിയതെന്നും, തന്റെ ജീവിതം സമൂഹത്തിന്റെ വീണ്ടെടുപ്പിനായി സമർപ്പിച്ച വ്യക്തിയാണ് ശ്രീനാരായണ ഗുരുവെന്നും മാർപാപ്പ അഭിപ്രായപ്പെട്ടു. രാഷ്ട്രങ്ങള്‍ക്കിടയിലും വ്യക്തികള്‍ക്ക് ഇടയിലും അസഹിഷ്ണുതയും വിദ്വേഷവും വർദ്ധിച്ചു വരുന്ന ഈ കാലത്ത് ഗുരുവിൻ്റെ സന്ദേശം ഏറെ പ്രസക്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വത്തിക്കാനില്‍ ഇന്ന് രാവിലെയോടെ നടന്ന സർവ്വമത സമ്മേളനത്തില്‍ ഇറ്റലി, അയർലൻഡ്, യുഎഇ, ബഹ്റെയ്ൻ, ഇന്തോനേഷ്യ, ഇംഗ്ലണ്ട്, യുഎസ് തുടങ്ങി പതിനഞ്ചില്‍പ്പരം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *