ക്യൂരിയോസിറ്റി 2025 – ജില്ലാതല ക്വിസ് മത്സരം എംപ്ലോയീസ് കൾച്ചറൽ ഓർഗനൈസേഷൻ – എക്കോയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വി. സദാശിവൻ പിള്ള മെമ്മോറിയൽ ജില്ലാ തല മെഗാ ക്വിസ് – ക്യൂരിയോസിറ്റി 2025 ൽ വെള്ളനാട് ജി. കാർത്തികേയൻ മെമ്മോറിയൽ ഗവ. ഹയർസെക്കന്ററി സ്കൂളിലെ എസ്.എൽ. ശ്രീലേഷ്, എസ്.എൽ. ശ്രീലവ്യ എന്നിവർ ചാമ്പ്യൻമാരായി. കിളിമാനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പി.ആർ. ആദർശ്, എസ്. നീരജ് എന്നിവർക്ക് രണ്ടാം സ്ഥാനവും ഇളമ്പ ഗവ. Read More…
തിരുവനന്തപുരം. കിളിമാനൂരിലെ ലഹരി കൊല. പ്രതി ആദിത്യന്റെ അറസ്റ്റ് രേഖപ്പെടുത്തി.കിളിമാനൂരില്‍ പിതാവിനെ കൊലപ്പെടുത്തിയ പ്രതി ആദിത്യന്റെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. 22 കാരൻ പിതാവിനെ കൊലപ്പെടുത്തിയത് ഫോണിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്. ആദിത്യൻ സ്ഥിരം ലഹരിക്ക് അടിമ എന്ന് പോലീസ്. എറണകുളം ഡീഅഡിക്ഷൻ സെൻ്ററിൽ ചികിത്സ നൽകിയിരുന്നു. വില കൂടിയ ഫോണ്‍ വേണമെന്ന് ആവശ്യപ്പെട്ട് പ്രതി ആദിത്യ കൃഷ്ണ വീട്ടില്‍ ബഹളം ഉണ്ടാക്കിയിരുന്നു. തുടര്‍ന്ന് മാതാവിന്റെ ഫോണ്‍ കൈക്കലാക്കി. ഇത് തിരിച്ചു കൊടുക്കാന്‍ പിതാവ് ആവശ്യപ്പെട്ടതോടെ ഇരുവരും Read More…
25.01.25 ശനിയാഴ്ച രാവിലെ 11മണിക്ക് മണനാക്ക് മാസ്സ് ആഡിറ്റോറിയത്തിൽ വച്ച് നടന്ന മണനാക്ക് വെൽഫയർ അസ്സോസിയേഷൻറ്റെ രണ്ടാമത് വാർഷിക പൊതുയോഗം ചെയർമാൻ ശ്രീ എം എ ജബ്ബാറിൻറ്റെ അദ്ധ്യക്ഷതയിൽ ചേർന്നു.ജനറൽ സെക്രട്ടറി ശ്രീ എ ആർ നുജൂംസ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.യോഗം അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും സജീവമായിരുന്നു.ഉച്ചഭക്ഷണത്തോടെ പിരിഞ്ഞ യോത്തിൽ പങ്കെടുത്ത അംഗങ്ങൾക്ക് യാത്രാബത്തയും നല്കുകയണ്ടായി.