തക്ഷശില ലൈബ്രറിയുടെയും, ജി വി ആർ എം യു പി സ്കൂളിന്റെയും സംയുക്ത അഭിമുഖ്യ ത്തിൽ കേരളാ എക്‌സൈസ് ഡിപ്പാർട്മെന്റിന്റെ സഹകരണത്തോടെ ജൂണ് 26ന് ലോക ലഹരിവിരുദ്ധ ദിനാചരണവും ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സും സ്കൂളിൽ സംഘടിപ്പിച്ചു.ചിറയിൻകീഴ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ഷിബുകുമാർ സ്കൂൾ ജെ.ആർ.സി ഉത്ഘാടനവും മുഖ്യ പ്രഭാഷണവും നിർവഹിച്ചു.ലൈബ്രറി
സെക്രട്ടറി ശ്യാംകൃഷ്ണ
സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീജ ഐ. പി .സ്കൂൾ സ്റ്റാഫ് സെക്രട്ടറി മനോജ് ബി യൂ, ലൈബ്രറി വനിതാ വേദി ചെയർപേഴ്സൻ
പി ജി ഉഷ എന്നിവർ സംസാരിച്ചു.