ആറ്റിങ്ങൽ :പൊയ്കമുക്ക് ഭാമേശ്വരം (മണ്ണുവീട്ടിൽ )ജയചന്ദ്രന്റെയും, ശ്രീലതയുടെയും മകൾ പ്രിയങ്ക (29)നിര്യാതയായി.ഭർത്താവ് ആകാശ്, മകൾ ആഷിയ.സഹോദരി പവിത്ര. സംസ്കാരം ഇന്ന് വൈകുന്നേരം വീട്ടുവളപ്പിൽ നടന്നു.
പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡും ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ഫ്ലയിങ് ഫ്ലീ എന്ന ഇവി സബ് ബ്രാന്‍ഡിന്റെ കീഴില്‍ നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ നാലാംപാദമായ ജനുവരി- മാര്‍ച്ച് പാദത്തില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍. പുറത്തിറക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ഇലക്ട്രിക് വാഹന മേഖലയിലേക്കുള്ള പ്രവേശനം സി6 മോഡലില്‍ ആരംഭിക്കാനാണ് പദ്ധതി. തുടര്‍ന്ന് എസ് 6 ലോഞ്ച് ചെയ്യും.
അഞ്ചല്‍: ചടയമംഗലത്ത് ജ്വല്ലറിയില്‍ മോഷണശ്രമം നടത്തിയ യുവതിയെയും യുവാവിനെയും ചടയമംഗലം പോലീസ് പിടികൂടി. നെടുമങ്ങാട് സ്വദേശി സുജിത്ത്, പാലോട് സ്വദേശിനി സ്നേഹയുമാണ് പിടിയിലായത്. കഴിഞ്ഞ 19-നാണ് പോലീസ് സ്റ്റേഷന് സമീപമുള്ള ജ്വല്ലറിയില്‍ മോഷണശ്രമം നടത്തിയത്. സ്കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റ് മടക്കി വച്ചതിനാല്‍ തുടര്‍ന്നുള്ള അന്വേഷണം പോലീസിന് തലവേദന സൃഷ്ടിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് രണ്ട് ടീമുകളായി തിരിഞ്ഞായിരുന്നു അന്വേഷണം.മോഷണത്തിന് തലേദിവസം യുവതി ജ്വല്ലറിയില്‍ എത്തി സ്വര്‍ണാഭരണങ്ങള്‍ നോക്കി വില ചോദിച്ചു മനസ്സിലാക്കുകയും പിന്നീട് ഭര്‍ത്താവുമായി വരാമെന്ന് പറഞ്ഞ് Read More…
പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ വാർഷികം ആഘോഷിച്ചു. പുരവൂർ, ഗവൺമെൻ്റ് യു.പി.എസിലെ പൂർവ്വവിദ്യാർത്ഥികൂട്ടായ്മ നമ്മുടെ സൗഹൃദം (1979-86 ബാച്ച് ) വാർഷികാഘോഷം നടന്നു.കവിയും ഗാനരചയിതാവുമായ രാധാകൃഷണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.രാജീവ് അദ്ധ്യക്ഷനായി.പ്രഥമാദ്ധ്യാപിക ജയശ്രീ മുഖ്യ അതിഥിയായി. അദ്ധ്യാപകർക്ക് സ്നേഹോപഹാരം നൽകി.തുടർന്ന്കഥാപരിപാടികൾ നടന്നു.