കിളിമാനൂരിൽ മദ്യ ലഹരിയിൽ ദമ്പതികളെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽവാഹന ഉടമ അറസ്റ്റിൽ കിളിമാനൂർ : മദ്യലഹരിയിൽ ദമ്പതികളെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി. ഇടിച്ച വാഹനത്തിന്റെ ഉടമയായ വിഷ്ണുവാണ് പിടിയിലായത്. കേരളാ-തമിഴ്നാട് അതിർത്തിയിൽനിന്ന് പുലർച്ചെയോടെ ആറ്റിങ്ങൽ ഡി.വൈ.എസ്.പി. സ്ക്വാഡാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഡി.വൈ.എസ്.പി. ഓഫീസിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്തുവരികയാണ്.വാഹനം ദമ്പതികളെ ഇടിച്ചുതെറിപ്പിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതിയെ അതിർത്തിയിൽ എത്തി പിടികൂടാൻ Read More…
ഇളമ്പ സ്കൂളിലെ അധ്യാപകൻ വാഹനാപകടത്തിൽ മരണപ്പെട്ടു ആറ്റിങ്ങൽ സംസ്ഥാനപാതയിൽ കാരേറ്റിനു സമീപം ഉണ്ടായ അപകടത്തിൽ ഇളമ്പ സ്കൂളിലെ അധ്യാപകൻ വാഹനാപകടത്തിൽ മരണപ്പെട്ടു* ഇളമ്പ സ്കൂളിലെ അധ്യാപകനും പോത്തൻകോട് വാവറ അമ്പലം നിസരി വീട്ടിൽ സുനിൽകുമാർ (54) ആണ് മരിച്ചത്. ഇദ്ദേഹം നിലവിൽ മടവൂർ ചാലാം കോണം ഗീതാ ഭവനിൽ ആണ് താമസിക്കുന്നത്.