വാർഷികാഘോഷം നടന്നു
കഴക്കൂട്ടം,കാവോട്ടുമുക്ക് റെസിഡന്റ്‌സ് അസോസിയേഷൻ വാർഷികാഘോഷം നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പ്രസന്നകുമാർ അദ്യക്ഷത വഹിച്ചു. സെക്രട്ടറി സുനിൽ ദത്ത് സ്വാഗതവും ഖജാൻജി രാജേഷ് നന്ദിയും പറഞ്ഞു. കോർപ്പറേഷൻ കൗൺസിലർ കവിത, കഠിനംകുളം
ഗ്രാമപഞ്ചായത്ത് അംഗം മോഹൻ എന്നിവർ സംസാരിച്ചു. ഉന്നതവിജയികളായ വിദ്യാർത്ഥികൾക്കും വിവിധ രംഗങ്ങളിൽ ശ്രദ്ധേയ നേട്ടം കൈവരിച്ചവർക്കും ഉപഹാരങ്ങൾ നൽകി.
