നെടുമങ്ങാട് :
നെടുമങ്ങാട് ബസ് അപകടം വലിയ വളവ് അപകടസാധ്യത കൂടി
അപകടത്തിൽ ഒരു മരണം ഉൾപ്പടെ ഗുരുതരമായി പരിക്കേറ്റ വരും.
നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു
മരണം. നിരവധിപേർക്ക് പരുക്ക്. 60 വയസുകാരിയാണ് അപകടത്തിൽ മരിച്ചത്.
വിനോദയാത്രയ്ക്ക് പോയ 49 പേർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.
കാട്ടാക്കട പെരുങ്കട വിളയിൽ നിന്നും വിനോദയാത്രയ്ക്കായി പോയവരാണിവർ, രാത്രി
10 .20 ഓടെയായിരുന്നു അപകടം. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന്
രക്ഷാപ്രവർത്തനം നടത്തുകയാണ്. പരുക്കേറ്റവരെ നെടുമങ്ങാട് ജില്ലാ
ആശുപത്രിയിലേക്കും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും
ചികിത്സയ്ക്കായി മാറ്റിയിരിക്കുകയാണ്.
വലിയ വളവുകളുള്ള ഒരു റോഡാണിത്. അതുകൊണ്ടു തന്നെ രാത്രികാലങ്ങളിൽ
വലിയ അപകട സാധ്യത കൂടിയ മേഖല കൂടിയാണിത്. ജെസിബി ഉപയോഗിച്ചാണ്
രക്ഷാപ്രവർത്തനം നടത്തുന്നത്. ബസിലുണ്ടായ മുഴുവൻ ആളുകളെയും
പുറത്തെത്തിച്ചിട്ടുണ്ട്.അപകടത്തിൽ ഗുരുതരമായി പരുക്കേറ്റവരും ഉൾപ്പെടുന്നുണ്ട്.
