Blog

ബിഗ് ബോസ് പൂട്ട് വീഴുമോ

റിയാലിറ്റി ഷോ ബിഗ്ബോസ് മലയാളം പരിപാടിയുടെ
ഉള്ളടക്കം പരിശോധിക്കണമെന്ന് കേന്ദ്ര വാർത്താ
വിനിമയ മന്ത്രാലയത്തിന് ഹൈക്കോടതി നിർദ്ദേശം,
സംപ്രേഷണ ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്നാണ്
പരിശോധിക്കേണ്ടത്. ചട്ട ലംഘനം കണ്ടെത്തിയാൽ
പരിപാടി നിർത്തിവയ്ക്കാനും കേന്ദ്രത്തിന്
നിർദേശിക്കാം.

എറണാകുളം സ്വദേശി അഭിഭാഷകൻ ആദർശ് എസ്
നൽകിയ ഹർജിയിലാണ് കോടതി നടപടി.ബിഗ് ബോസ്
മലയാളം സീസൺ ആറിന്റെ സംപ്രേഷണമാണ്
കോടതിയിലെത്തിയത്.ഷോയിൽ
നിയമവിരുദ്ധതയുണ്ടെങ്കിൽ
നടപടിയെടുക്കും.പരിപാടിയിൽ ശാരീരിക ഉപദ്രവം
അടക്കമുള്ള നിയമവിരുദ്ധതയുണ്ടോയെന്ന്
പരിശോധിക്കും.നിയമ ലംഘനം കണ്ടെത്തിയാൽ
പരിപാടി നിർത്തിവയ്പിക്കാമെന്ന് ജസ്റ്റിസുമാരായ എ
മുഹമ്മദ് മുഷ്താഖും എം എ അബ്ദുൾ ഹക്കിമും
വ്യക്തമാക്കി.

1995ലെ ടെലിവിഷൻ നെറ്റ് വർക്കുകൾ (റെഗുലേഷൻ
നിയമപ്രകാരം ഒരു വ്യക്തിയുടെ അന്തസിനെ
വ്രണപ്പെടുത്തുന്ന ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്നതിന്
നിരോധനമുണ്ട്. ഇത്തരത്തിലുള്ള പരിപാടികൾ
സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും
ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. അടുത്തിടെ സംപ്രേക്ഷണം
ചെയ്തു എപ്പിസോഡിൽ സിജോ ദജോൺ എന്ന
മത്സരാർത്ഥിയെ സഹ മത്സരാർത്ഥിയായ റോക്കി
പിന്നാലെ റോക്കിയെ ഷോയിൽ നിന്ന് പുറത്താക്കി.

വിഷയം ഏറെ ഗൗരവകരമെന്ന് വ്യക്തമാക്കിയ കോടതി
നിയമലംഘനം പരിശോധിക്കാൻ കേന്ദ്രത്തിന് നിർദേശം
നൽകുകയായിരുന്നു. അതിനിടെ ക്വീർ കമ്മ്യൂണിറ്റിയെ
മോശമായി ചിത്രീകരിച്ചെന്നും ബിഗ്
ബോസ്
ഷോയ്ക്കെതിരെ വിമർശനമുണ്ട്. സ്വവർഗാനുരാഗിയായ
മത്സരാർത്ഥിയെ അപമാനിച്ചെന്ന പരാതിയുമായി ദിശ
സംഘടന കേരള ബ്രോഡ്കാസ്റ്റ് കണ്ടന്റ് കംപ്ലയിന്റ്സ്
കൗൺസിലിനെ (ബിസിസിസി) സമീപിച്ചു..

Leave a Reply

Your email address will not be published. Required fields are marked *