പൊയ്കമുക്ക് : പ്ലാങ്കാലമുക്കിന്റെ പുതിയ സംരംഭം എം എസ് ട്രെഡേഴ്സ് ശ്രീ പൊയ്കമുക്ക് ഹരി ഉദ്ഘാടനം നിർവഹിച്ചു പച്ചക്കറികൾ, ചായ, സ്നാക്സ് മറ്റു സ്റ്റേഷനറി ഐറ്റംസ് ഇവിടെ നിന്നും മിതമായ നിരക്കിൽ ലഭ്യമാണ്. കൂടാതെ ഹോം മെയ്ഡ് അച്ചാറുകളും എം എസ് ട്രെഡേഴ്സിന്റെ മാത്രം പ്രത്യേകതയാണ്.
കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് ഒരു മണിക്കൂറിലേറെയായി ഷൊർണൂർ പാലത്തിന് സമീപം പിടിച്ചിട്ടിരിക്കുന്നു. സാങ്കേതിക തകരാറിനെ തുടർന്നാണ് ട്രെയിൻ പിടിച്ചിട്ടിരിക്കുന്നത്.ഷൊർണൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഉടനെയാണ് സംഭവം. തുടർന്ന് ട്രെയിൻ പിടിച്ചിട്ടു. പ്രശ്നം പരിഹരിച്ച ഉടൻ ട്രെയിൻ പുറപ്പെടുമെന്നാണ് റെയില്‍വേയില്‍ നിന്നുള്ള അറിയിപ്പ്. അതേസമയം സാങ്കേതിക പ്രശ്നം എന്താണെന്ന് വ്യക്തമല്ല. വന്ദേഭാരത് ട്രെയിനിനുള്ളില്‍ തന്നെ സാങ്കേതിക വിദഗ്ദരുണ്ട്. അവർ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്. ബാറ്ററി തകരാർ ഉണ്ടെന്നും, പുതിയ എഞ്ചിൻ വന്നതിന് ശേഷമേ ട്രെയിൻ എടുക്കൂ എന്നാണ് തങ്ങള്‍ക്ക് Read More…
കടയ്ക്കല്‍: കടയ്ക്കല്‍ ആല്‍ത്തറമൂട് സ്വദേശിയായ 43 കാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ കടയ്ക്കലിലെ ക്ഷേത്രക്കുളത്തിലും യുവാവിന്റെ വീട്ടിലെ കിണറ്റിലും അമീബയുടെ സാന്നിദ്ധ്യം കണ്ടെത്തി. മൂന്നാഴ്ച മുമ്പാണ് കടയ്ക്കല്‍ സ്വദേശിയായ യുവാവില്‍ അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.തുടര്‍ന്ന് കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പരിശോധനയില്‍ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. ഒരാഴ്ച മുമ്പ് യുവാവിന്റെ വീട്ടിലെ കിണറ്റില്‍ നിന്നും സമീപത്തെ ജലസ്രോതസുകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചു. തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് Read More…