യംഗ്മെൻസ് സ്പോർട്സ് ആൻഡ് മമതാ ആർട്സ് 40-ാം വാർഷികം ആഘോഷിച്ചു. യംഗ് മെൻസ് സ്പോർട്ട്സ് ആൻ്റ് മമതാ ആർട്സിൻ്റെ40 -ാം വാർഷികം ആഘോഷിച്ചു.കലാകായിക സാഹിത്യ മൽസരങ്ങൾ, ക്രിക്കറ്റ്, കാരംസ് ടൂർണ്ണമെൻ്റുകൾ , ചെസ്സ് അക്കാഡമിയുമായി ചേർന്ന് നടത്തിയ ജില്ലാതല ചെസ്സ് ടൂർണ്ണമെൻ്റ്, തിരുവനന്തപുരം പി.ആർ. എസ് ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ നടന്ന മെഡിക്കൽ ക്യാമ്പ്, എന്നിവ വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചു. സമാപന ദിവസം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നും പുറത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് Read More…
തിരുവനന്തപുരം: കേരള സർക്കാറിന്റെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെ മകളുടെ നഷ്ടപ്പെട്ട സ്വർണമാലക്ക് പകരം മന്ത്രി മാല വാങ്ങി നൽകിയെന്ന് അച്ഛന്റെ ഫേസ്ബുക്ക് കുറിപ്പ്. കേരള ഗവ. പ്രോഗ്രാം കിക്ക്സ് ഡ്രഗ്സ് പരിപാടിയിൽ പങ്കെടുത്തു മടങ്ങവേയാണ് മകൾ ലക്ഷ്മിയുടെ സ്വർണ്ണ മാല സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നഷ്ടപ്പെട്ടതെന്ന് അച്ഛൻ പിരപ്പൻകോട് സ്വദേശിയായ വിമൽകുമാർ കുറിപ്പിൽ പറഞ്ഞു. ഈ വിവരം തന്നെ അറിയിക്കാതെ അവൾ സ്റ്റേഡിയത്തിൽ നോക്കാൻ വന്നപ്പോൾ സെക്യൂരിറ്റിയുടെ നിർദേശപ്രകാരം മൈക്കിൽ വിളിച്ചു പറഞ്ഞു. ഈ സമയം സ്റ്റേജിൽ Read More…
പുനലൂർ: രണ്ടാഴ്ചയോളം പഴക്കമുള്ള അജ്ഞാതന്റെ മൃതദേഹം മുക്കടവിൽ കുന്നിൻ പ്രദേശത്തെ റബർ തോട്ടത്തിൽ കണ്ടെത്തി. കൈകാലുകൾ ചങ്ങല കൊണ്ട് ബന്ധിച്ച് റബർ മരത്തിൽ പൂട്ടിയ നിലയിലായിരുന്നു മൃതദേഹം. സമീപത്തുനിന്നും കീറിയ ബാഗും കത്രികയും കന്നാസും കുപ്പിയും കണ്ടെത്തി. മുഖവും ശരീരഭാഗങ്ങളും ജീർണിച്ച നിലയിലാണ്. മുഖം അടക്കം പല ഭാഗങ്ങളിലും പൊള്ളലേറ്റിട്ടുണ്ട്. പുനലൂർ ഫയർ ഫോഴ്സ് എത്തിയാണ് റബർ മരത്തിൽ നിന്നു ചങ്ങല മുറിച്ച് നീക്കിയത്. ചൊവ്വ പകൽ കാന്താരി ശേഖരിക്കാൻ തോട്ടത്തിൽ എത്തിയ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. Read More…