അർജുന്റെ മൃതദേഹം കിണറ്റിൽ… ഒരു നാട് അർജ്ജുന് വേണ്ടി പ്രാർത്ഥിച്ചിരുന്നു.. ആതിരിച്ചു വരവിന് വേണ്ടി
… പ്രാർത്ഥനകൾ വിഭലം
വെഞ്ഞാറമൂട് നിന്നും കാണാതായ അർജുന്റെ മൃതദേഹം സമീപത്തുള്ള കിണറ്റിൽ നിന്നും കണ്ടെത്തി.,,,വെഞ്ഞാറമൂട് തൈക്കാട് മുളം കുന്ന് ലക്ഷം വീട്ടിൽ അനിൽ കുമാറിന്റെയും മായയുടെയും മകനായ അർജുനെ (16) ഇക്കഴിഞ്ഞ ഏഴാം തീയതി വൈകുന്നേരം 6:15 ന് ശേഷം കാണ്മാനില്ല എന്ന് പറഞ്ഞു കുടുംബം വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് വെഞ്ഞാറമൂട് സർക്കിൾ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘവും നാട്ടു കാരും ഊർജിതമായി അന്വേഷണം നടത്തി വരികയായിരുന്നു. ഇന്ന് രാവിലെയാണ് സമീപത്ത് ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.
