അങ്കണവാടി കലോൽസവം നടന്നു കിഴുവിലം ഗ്രാമപഞ്ചായത്ത്അങ്കണവാടി കലോൽസവം കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കന്ററിസ്കൂളിൽ നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം സമ്മാന വിതരണം നിർവ്വഹിച്ചു.കലോൽസവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. രജിത ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡന്റ്അഡ്വ.ആർ.ശ്രീകണഠൻ നായർ അധ്യക്ഷതായി. ബാലസാഹിത്യകാരൻ ഡി.സുചിത്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായടി.സുനിൽ ,സുലഭ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രഘു , നിജ, സെലീന, ആശ തുടങ്ങിയവർ പങ്കെടുത്തു.
ആലപ്പുഴ പുല്ല്കുളങ്ങരയില്‍ ഏഴാം ക്ലാസ്സ് വിദ്യാർത്ഥി തൂങ്ങി മരിച്ചു. കരിപ്പോലില്‍ തങ്കച്ചന്റെയും സിന്ധുവിന്റെയും മകൻ ആദിത്യനാണ് മരിച്ചത്. 12 വയസായിരുന്നു. ടിവി കാണുന്നതുമായി ബന്ധപ്പെട്ട് വീട്ടില്‍ അമ്മയോട് വഴക്കിട്ട ശേഷമായിരുന്നു ആത്മഹത്യയെന്ന് പൊലീസ് പറയുന്നു. അമ്മ സിന്ധു ടിവിയുടെ റിമോട്ട് മാറ്റിവച്ചിരുന്നു റിമോട്ട് തരണമെന്ന് ആദിത്യൻ ആവശ്യപ്പെട്ടെങ്കിലും അമ്മ നല്‍കിയില്ല. പിന്നാലെ ആദിത്യൻ മുറിയില്‍ കയറി വാതിലടച്ചു. ശേഷം മുറിക്കുള്ളിലെ ജനല്‍ കമ്ബിയില്‍ തൂങ്ങിമരിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനും നിയമപരമായ നടപടിക്രമങ്ങള്‍ക്കും Read More…
നിലയ്ക്കുമുക്ക് ബിവറേജസിന്മുൻപിൽആയിരുന്നു സംഭവം.കീഴാറ്റിങ്ങൽ സ്വദേശി ഷിബു 45ആണ് മരണപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർപിടിയിലായി.നിലയ്ക്കാമുക്ക് സ്വദേശി വരുൺ,അഫ്സി എന്നിവരാണ് കടയ്ക്കാവൂർപോലീസിന്റെ പിടിയിലായത്.