എം സി റോഡ് ആറ് വരിപ്പാതയാക്കി വികസിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ആറ് വരിപ്പാതയാക്കി വികസിപ്പിക്കുന്നതിന് തത്വത്തിലുള്ള ഭരണാനുമതി ലഭിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന്റെ നവീകരണം നടക്കുന്നത്. ഈ റോഡിൻ്റെ വികസനം മധ്യ കേരളത്തിൻ്റെ വികസനത്തിന് വൻ കുതിപ്പാകും. ഒരു കാലത്ത് കേരളത്തിൻ്റെ തന്നെ മെയിൻ സെൻട്രൽ റോഡായിരുന്നു ചുരുക്ക പേരിൽ എം സി റോഡ്. തിരുവനന്തപുരം മുതല്‍ അങ്കമാലി വരെയുള്ള മധ്യ കേരളത്തിലെ പ്രധാന പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന പൊതുമരാമത്ത് വകുപ്പിൻ്റെ കീഴിലുള്ള പാതയാണ് എം സി Read More…
തിരുവനന്തപുരം: പൂജപ്പുരയിൽ കഞ്ചാവ് കേസ്സിലെ പ്രതി എസ്ഐയെ കുത്തി പരിക്കേല്പിച്ചു. പൂജപ്പുര എസ് ഐ സുധീഷിന് പരിക്കേറ്റു . പ്രതി ശ്രീജിത്ത് ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി പെട്രോളിങ്ങിനിടെയായിരുന്നു സംഭവം.എസ് ഐ യുടെ കൈയിൽ ആറ് തുന്നലുകളിട്ടു.പ്രതിയ്ക്കായി പോലീസ് അന്വേഷണം തുടങ്ങി.മൂന്ന് ദിവസം മുമ്പാണ് കാപ്പാ കേസ് പ്രതിയായ ശ്രീജിത്ത് ജയിലിൽ നിന്നിറങ്ങിയത്. കൊലപ്പെടുത്തണമെന്ന ഉദ്യേശത്തോടെയാണ് പ്രതി ഇത് ചെയ്തത് എന്നാണ് എഫ് ഐ ആറിൽ പറയുന്നത്.
കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് സുഖപ്രസവം. തൃശൂരില്‍ നിന്നും തിരുനാവായയിലേക്കുളള സര്‍വീസിനിടെയാണ് സംഭവം. തിരുനാവായ സ്വദേശി ലിജീഷിന്റെ ഭാര്യ സെറിനയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. യാത്രയ്ക്കിടെ പേരാമംഗലത്ത് എത്തിയപ്പോഴാണ് യുവതിക്ക് പ്രസവവേദന ഉണ്ടായത്. തുടര്‍ന്ന് ബസ് ആശുപത്രിയിലേക്ക് തിരിച്ചുവിട്ടു. അമല ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് ശ്രമിച്ചത്. ബസ് അതിവേഗത്തില്‍ ആശുപത്രിയില്‍ എത്തിയെങ്കിലും പ്രസവത്തിന്റെ 80 ശതമാനവും നടന്നിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ബസിനുള്ളില്‍ എത്തി പ്രസവമെടുക്കുകയായിരുന്നു. അതിനുശേഷമാണ് യുവതിയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റിയത്.