കെഎസ്‌ആര്‍ടിസി ബസില്‍ യുവതിക്ക് സുഖപ്രസവം. തൃശൂരില്‍ നിന്നും തിരുനാവായയിലേക്കുളള സര്‍വീസിനിടെയാണ് സംഭവം. തിരുനാവായ സ്വദേശി ലിജീഷിന്റെ ഭാര്യ സെറിനയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. യാത്രയ്ക്കിടെ പേരാമംഗലത്ത് എത്തിയപ്പോഴാണ് യുവതിക്ക് പ്രസവവേദന ഉണ്ടായത്. തുടര്‍ന്ന് ബസ് ആശുപത്രിയിലേക്ക് തിരിച്ചുവിട്ടു.
അമല ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് ശ്രമിച്ചത്. ബസ് അതിവേഗത്തില്‍ ആശുപത്രിയില്‍ എത്തിയെങ്കിലും പ്രസവത്തിന്റെ 80 ശതമാനവും നടന്നിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ബസിനുള്ളില്‍ എത്തി പ്രസവമെടുക്കുകയായിരുന്നു. അതിനുശേഷമാണ് യുവതിയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റിയത്.