Blog

തിരിച്ചറിയൽ രേഖ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ വോട്ടര്‍മാര്‍ക്ക് ഇ.പി.ഐ.സി ക്ക് (ഇലക്ടഴ്‌സ് ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ്) പുറമെ നിശ്ചിത തിരിച്ചറിയല്‍ രേഖകള്‍കൂടി ഉപയോഗിക്കാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. അംഗീകൃത രേഖകളില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് വോട്ടു രേഖപ്പെടുത്താനാണ് അനുമതിയുള്ളതെന്നും അറിയിച്ചു.
ഇലക്ഷന്‍ കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളുടെ പട്ടിക :
*ആധാര്‍ കാര്‍ഡ്
*എം.എന്‍.ആര്‍.ഇ.ജി.എ. തൊഴില്‍ കാര്‍ഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്)
*ബാങ്ക്- പോസ്റ്റോഫീസ് നല്‍കുന്ന ഫോട്ടോ പതിപ്പിച്ച പാസ്ബുക്ക്
*തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്
*ഡ്രൈവിംഗ് ലൈസന്‍സ്
*പാന്‍ കാര്‍ഡ്
*ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്
*ഇന്ത്യന്‍ പാസ്‌പോര്‍ട്ട്
*ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ
*കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡ്
പാര്‍ലമന്റ് അംഗങ്ങള്‍/ നിയമസഭകളിലെ അംഗങ്ങള്‍/ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍
ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ്.

Leave a Reply

Your email address will not be published. Required fields are marked *