25.01.25 ശനിയാഴ്ച രാവിലെ 11മണിക്ക് മണനാക്ക് മാസ്സ് ആഡിറ്റോറിയത്തിൽ വച്ച് നടന്ന മണനാക്ക് വെൽഫയർ അസ്സോസിയേഷൻറ്റെ രണ്ടാമത് വാർഷിക പൊതുയോഗം ചെയർമാൻ ശ്രീ എം എ ജബ്ബാറിൻറ്റെ അദ്ധ്യക്ഷതയിൽ ചേർന്നു.ജനറൽ സെക്രട്ടറി ശ്രീ എ ആർ നുജൂംസ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.യോഗം അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും സജീവമായിരുന്നു.ഉച്ചഭക്ഷണത്തോടെ പിരിഞ്ഞ യോത്തിൽ പങ്കെടുത്ത അംഗങ്ങൾക്ക് യാത്രാബത്തയും നല്കുകയണ്ടായി.
കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മഞ്ഞുമ്മല്‍ ബോയ്സ് നിർമാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം. നിർമാതാവ് ഷോണ്‍ ആൻ്റണിയെ ഇഡി ചോദ്യം ചെയ്തു. നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെയും അന്വേഷണ ഏജൻസി ചോദ്യം ചെയ്യും. കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്നാണ് ഇഡി പരിശോധിക്കുക. നിർമാണവുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടക്കുന്നുണ്ടെന്ന പരാതിയില്‍ ഇഡി പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. സാമ്ബത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മഞ്ഞുമ്മല്‍ ബോയ്സ് നിർമാതാക്കള്‍ക്കെതിരെ നേരത്തെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബോക്സോഫീസില്‍ 250 കോടി ലാഭമുണ്ടാക്കിയിട്ടും സിനിമയ്ക്ക് വേണ്ടി Read More…
ദേശവിളക്ക് ഭക്തി ഗാനം പുറത്തിറക്കി കിളിമാനൂർ പോങ്ങനാട് ശ്രീധർമശാസ്ത ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവത്തിനോട് അനുബന്ധിച്ച് തയ്യാറാക്കിയദേശവിളക്ക് എന്ന ഭക്തിഗാനം പുറത്തിറങ്ങി.കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. മനോജ് പ്രകാശന കർമ്മം നിർവ്വഹിച്ചു. ക്ഷേത്രം മേൽശാന്തി വിജകുമാർ നമ്പൂതിരി ഏറ്റുവാങ്ങി.രാധാകൃഷ്ണൻ കുന്നുംപുറം രചന നിർവഹിച്ച ഗാനത്തിന് കേരളപുരം ശ്രീകുമാറാണ് ഈണം നൽകിയത്. നിതീഷ് സോമൻ ആലപിച്ച ഗാനം നിർമ്മിച്ചത് അനൂപ്തോട്ടത്തിൽ ആണ്.