ബി.മുത്തുസ്വാമി പിള്ള അനുസ്മരണ സമ്മേളനം നടന്നു
ചിറയിൻകീഴ് :കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ സ്ഥാപക നേതാവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന ബി.മുത്തുസ്വാമി പിള്ള യുടെ 6 -)0 ചരമവാർഷിക ദിനമായ ഇന്നലെ ചിറയിൻകീഴ് ആൽത്തറമൂട് നാട്ടുവാരം എൻ.എസ്.എസ് കരയോഗം ഓഡിറ്റോറിയത്തിൽ സർവീസ് പെൻഷണേഴ്സ് യൂണിയൻ ചിറയിൻകീഴ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണം സമ്മേളനം നടത്തി. പെൻഷണേഴ്സ് യൂണിയൻ സംസ്ഥാന സംസ്ഥാന ട്രഷറർ കെ.സദാശിവൻ നായർ ഉദ്‌ഘാടനംചെയ്തു.ബ്ലോക്ക് പ്രസിഡന്റ് കെ. ഉമാമഹേശ്വരൻ അദ്ധ്യക്ഷത വഹിച്ചു . ബ്ലോക്ക് സെക്രട്ടറി എസ്.നാസറുദീൻ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌കെ തങ്കപ്പൻ നായർ, ജില്ലാ സെക്രട്ടറി ജി.അജയൻ,ജില്ലാ വൈസ് പ്രസിഡന്റ് എസ്.രാമദാസ് ,എന്നിവർഅനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എൻ.ശശിധരൻ നായർ നന്ദി പറഞ്ഞു..
