കിളിമാനൂരിന് സമീപം ട്രക്കും കൂട്ടിയിടിച്ചു അപകടം.. വെമ്പായം സ്വദേശികളാണ് ഓട്ടോ യാത്രക്കാർ.. ഡ്രൈവറിന്റ നില ഗുരുതരം
പ്രകാശനം നടന്നു. എഴുത്തുകാരി ബിന്ദു കാർത്തിയേയൻ്റെപുതിയ പുസ്തകമായ കാലാന്തരത്തിന്റെ കവർപേജ് പ്രകാശനം നടന്നു. കലാനികേതൻ കലാകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം പ്രകാശനം നിർവ്വഹിച്ചു. അഡ്വ. മധുസൂദനൻ ഏറ്റുവാങ്ങി. ഉദയൻ കലാനികേതൻ അധ്യക്ഷനായി.ഷാർജ ബുക്ക് ഫെസ്റ്റിവലിലാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്.
കാലവർഷത്തെ തുടർന്ന് കാറ്റിലും മഴയിലും വൈദ്യുതി ഇല്ലാതായതിനെ തുടര്‍ന്ന് കൊല്ലം കുണ്ടറ താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റി. ഗര്‍ഭിണികളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഡീസല്‍ വാങ്ങാന്‍ പണം ഇല്ലെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞതായയും രോഗികളുടെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചു. രണ്ട് പേരെയാണ് ജില്ല ആശുപത്രിയിലേക്ക് മാറ്റിയത്. വൈദ്യുതി എപ്പോള്‍ വരുമെന്ന് അറിയില്ല. അതുകൊണ്ട് മാത്രം ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ഇവരെ മാറ്റിയതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.