Blog

N.സാബുവിന് ഭാരത്‌ സേവ പുരസ്കാരം.

വിദ്യാഭ്യാസ മേഖലയിലും സാമൂഹിക പ്രവർത്തന രംഗത്തും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഭാരത്‌ സേവക് സമാജ് ഏർപ്പെടുത്തിയ ഭാരത്‌ സേവ ദേശീയ പുരസ്‌കാരം അവനവഞ്ചേരി ഗവ. ഹൈസ്‌കൂൾ അദ്ധ്യാപകൻ എൻ. സാബുവിന് ലഭിച്ചു. നിരവധി മേഖലകളിൽ വ്യത്യസ്തമായ പദ്ധതികൾക്ക് നേതൃത്വം കൊടുക്കുന്ന മാതൃക അധ്യാപകനാണ് അദ്ദേഹം. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ഡോ. ബി.എസ്. ബാലചന്ദ്രൻ പുരസ്കാരം വിതരണം ചെയ്തു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ കമ്മ്യൂണിറ്റി പോലീസ് ഓഫിസർ കൂടിയായ ഇദ്ദേഹം കെപിഎസ്ടിഎ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും ഗാന്ധിദർശൻ പഠന പരിപാടിയുടെ ജില്ലാ കൺവീനറുമാണ്.

Leave a Reply

Your email address will not be published. Required fields are marked *