കെ എസ് ആർ ടി സി ബസ്സിന്റ ബ്രേക്ക് നഷ്ടമായി…. സ്കൂൾ ബസ്സിന് പുറകിലുടിച്ച് അപകടം
ആലംകോട് : ആലംകോട് സിഗ്നലിൽ
നിർത്തിയിട്ട സ്കൂൾ ബസ്സിന് പുറകിൽ
കെഎസ്ആർടിസി ബസ് ഇടിച്ച് അപകട
ഇന്ന് രാവിലെ 8:20നാണ് സംഭവം,
ആറ്റിങ്ങൽ ഭാഗത്തേക്ക് പോയ
ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ ബസ്സിന്
പുറകിലാണ് കെഎസ്ആർടിസി ഫാസ്റ്റ്
പാസഞ്ചർ ബസ് ഇടിച്ചത്, മുപ്പതോളം
വിദ്യാർഥികളുമായി സ്കൂളിലേക്ക് പോയ
സ്കൂൾ ബസ്സിന് പുറകിലാണ് ബസിടിച്ച്
അപകടമുണ്ടായത്. ബസിന്റെ പിൻ
സീറ്റിൽ ഇരുന്ന 11ഓളം വിദ്യാർഥികളെ
അടുത്തുള്ള സ്വകാര്യ
ആശുപത്രിയിലേക്ക് മാറ്റി. ആർക്കും
ഗുരുതര പരുക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല
കെഎസ്ആർടിസി ബസിനു ബ്രേക്ക്
കിട്ടാത്തതാണ് അപകട കാരണമായി
പറയപ്പെടുന്നത്.
