Blog

ആലപ്പുഴ. ഓമനപ്പുഴ കൊലപാതകം, പിതാവ് മകളെ കൊലപ്പെടുത്തിയത് സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ജോസ് മോനും ജാസ്മിനും തമ്മിൽ തർക്കത്തിൽ ഏർപ്പെട്ടത് വീട്ടിൽ വൈകിയെത്തിയതിനെ ചൊല്ലി.ഏയ്ഞ്ചല്‍ ജാസ്മിന്‍(29) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നു യുവതിയെയാണ് പിതാവ് കൊലപ്പെടുത്തിയത്. കഴിഞ്ഞ രണ്ടുമാസമായി ജാസ്മിൻ ക‍ഴിഞ്ഞിരുന്നത് സ്വന്തം വീട്ടിലാണ്. മരണം ആദ്യം ആത്മഹത്യയാണെന്ന് കരുതിയെങ്കിലും, ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് കൂടുതൽ അന്വേഷണങ്ങളിലേക്ക് കടക്കുകയായിരുന്നു.

ഹാളിൽ വെച്ച് ഭാര്യയുടെയും മാതാപിതാക്കളുടെയും മുന്നിൽ ജാസ്മിന്റെ കഴുത്തു ഞെരിച്ചു. അബോധാവസ്ഥയിൽ ആയ ജാസ്മിനെ മുറിയിൽ കയറ്റി കതകടച്ചു. തുടർന്ന് കഴുത്തിൽ തോർത്ത് കുരുക്കി മരണം സ്ഥിരീകരിച്ചു. ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിൽ കിടത്തി. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിലാണ് ജോസ്മോൻ കാര്യങ്ങൾ പോലീസിനോട് വെളിപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *