കളിയിക്കാവിളയിലെ ക്വാറി ഉടമ ദീപുവിന്റെ കൊലപ്പെടുത്തിയത് ക്ലോറോഫോംമണപ്പിച്ച ശേഷമെന്ന് കേസിലെ പ്രതി അമ്പിളി. ആശുപത്രി ഉപകരണങ്ങളുടെ ഡീലർസുനിലാണ് ക്ലോറോഫോം നൽകിയതെന്ന് മൊഴി നൽകിയത്. പ്രതിയുടെ ഭാര്യപൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽ നിന്ന് കണ്ടെടുത്ത 7.5 ലക്ഷം ഭർത്താവ് അമ്പിളിതന്നതെന്ന് ഭാര്യ മൊഴി നൽകി.രക്തക്കറ പുരണ്ട വസ്ത്രങ്ങൾ കത്തിച്ച ബാഗ് പുഴയിൽ കളഞ്ഞെന്ന് അമ്പിളിയുടെഭാര്യ പറഞ്ഞു. കൊലപാതക ശേഷം അമ്പിളി തൊട്ടടുത്തുള്ള മെഡിക്കൽ സ്റ്റോറിൽഎത്തുന്നതിന്റെ സിസിടിവിദ്യശ്യങ്ങൾ പുറത്തുവന്നു. മെഡിക്കൽ സ്റ്റോർജീവനക്കാരനോട് കളിയിക്കാവിളയിൽ ഇറക്കാമോ എന്ന് ചോദിച്ചു. തന്റെ കൈയിൽനിന്ന് ഫോൺ Read More…
പൊട്ടിവീണ കെഎസ്ഇബിയുടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു. പാലക്കാട് കൊടുമ്പ് സ്വദേശി മാരിമുത്തുവാണ് മരിച്ചത്. പുരയിടത്തിൽ രാവിലെ വീണുകിടക്കുന്ന തേങ്ങ എടുക്കാൻ പോയതിനിടെയാണ് സംഭവം. തെങ്ങും തോട്ടത്തിലെ മോട്ടോര്‍ പുരയിലേക്ക് കണക്ഷനെടുത്ത വൈദ്യുത ലൈനാണ് പൊട്ടിവീണത്. ഇന്ന് രാവിലെ ഏഴുമണിയോടെ തോട്ടത്തിലേക്ക് എത്തിയ മാരി മുത്തുവിനെ കാണാതായതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ഷോക്കേറ്റ് നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ആദ്യം തോട്ടത്തിൽ പോയ വന്നശേഷം വീണ്ടും Read More…
സിനിമയിലെ പ്രമുഖ സംഘട്ടന സംവിധായകനും നിർമാതാവുമായ മലേഷ്യ ഭാസ്ക്കർ അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നട സിനിമകളിൽ മുൻപ് സജീവമായിരുന്നു. മലയാളത്തിൽ ഫാസിൽ, സിദ്ദീഖ്, സിബി മലയിൽ തുടങ്ങിയ സംവിധായകരുടെ സിനിമകൾക്കായി സംഘട്ടനരംഗങ്ങൾ ഒരുക്കിയിട്ടുണ്ട്. മൈ ഡിയർ കരടി, കയ്യെത്തും ദൂരത്ത്, ബോഡിഗാർഡ് തുടങ്ങിയവയാണ് പ്രധാന മലയാള സിനിമകൾ.