തിരുവനന്തപുരം. പൂവാറിൽ ഇന്ത്യൻ ഓയിൽ പമ്പിൽ നിന്നും പണം അടങ്ങുന്ന ബാഗ് മോഷ്ടിച്ച പ്രതികൾ പിടിയിൽ ഉദിയൻകുളങ്ങര, കോടങ്കര മര്യാപുരം ,സ്വദേശികളായ , നന്ദു (22), ബിവിജിത്, (23) എന്നി വരെയാണ് പൂവാർ പോലീസ് പിടികൂടിയത്. പിടിയിലായത് കുപ്രസിദ്ധ ബൈക്ക് മോഷ്ടാക്കളെന്ന് പോലീസ്. മോഷണ ബൈക്ക് രൂപമാറ്റം വരുത്തി തുടർ മോഷണങ്ങൾ നടത്തുന്നതാണ് പ്രതികളുടെ രീതി. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയ്ക്ക് സമീപത്ത് സൂക്ഷിച്ചിരുന്ന എടുത്താണ് പ്രതികൾ പെട്രോൾ പമ്പിൽ മോഷണത്തിന് എത്തിയത്.
അജ്ഞാത മൃതദേഹംകിങ്ങൂർ എലഗൻസ് ബാർ ഭാഗത്തു വച്ച് ബാബു എന്ന് വിളിക്കുന്ന തിരുവനന്തപുരം സ്വദേശിയായ 68 വയസ് പ്രായമായ ആളെ 21.05.2024 തീയതി രാത്രി 10:00 മണിക്ക് വാഹനാപകടത്തിൽ പരിക്കു പറ്റി കിടങ്ങൂർ LLM ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികത്സയിലിരിക്കെ 24.05.2024 തീയതി മരണപ്പെട്ടിട്ടുള്ളതാണ്. കിടങ്ങൂർ പോലീസ് ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.അടയാള വിവരങ്ങൾ : വലതു കൈ മസ്സിൽ ഭാഗത്തും Read More…
ഡ്യൂട്ടിക്കിടെ വാഹനത്തിലേക്ക് പാറക്കല്ല് വീണു; മലയാളി സൈനികന് ദാരുണാന്ത്യം. ഹിമാചൽ പ്രദേശിലെ ഷിംലയിൽ സൈനിക വാഹനത്തിനു മുകളിലേക്ക് കല്ല് പതിച്ച് മലയാളി സൈനികന് ദാരുണാന്ത്യം. കോഴിക്കോട് ഫറോക്ക് ചുങ്കം കുന്നത്ത്മോട്ട വടക്കേ വാൽ പറമ്പിൽ ജയന്റെ മകൻ പി.ആദർശ് ആണ് മരിച്ചത്. ആദർശ് സഞ്ചരിച്ച വാഹനത്തിനു മുകളിലേക്ക് മലമുകളിൽ നിന്ന് കല്ല് വീഴുകയായിരുന്നു. കരസേന 426 ഇൻഡിപെൻഡന്റ് എൻജിനീയറിങ് കമ്പനിയിൽ സൈനികനായിരുന്നു 26കാരനായ ആദർശ്. മൃതദേഹം ശനിയാഴ്ച നാട്ടിൽ എത്തിക്കും.