ചീനിക്കുഴി കൂട്ടക്കൊലപാതകത്തിൽ പ്രതി ഹമീദിന് വധശിക്ഷ വിധിച്ച് തൊടുപുഴ കോടതി. അഞ്ച് ലക്ഷം രൂപ പിഴയും ഇയാൾ ഒടുക്കണം. വീട്ടിൽ അതിക്രമിച്ച് കയറി പ്രശ്നങ്ങളുണ്ടാക്കിയതിന് പ്രതി പത്ത് വർഷം തടവുശിക്ഷയും അനുഭവിക്കണം. സ്വന്തം മകനെയും മകന്റെ ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും വീട്ടിൽ പൂട്ടിയിട്ട് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഹമീദ് കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.
ആലപ്പുഴ. ഓമനപ്പുഴ കൊലപാതകം, പിതാവ് മകളെ കൊലപ്പെടുത്തിയത് സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ജോസ് മോനും ജാസ്മിനും തമ്മിൽ തർക്കത്തിൽ ഏർപ്പെട്ടത് വീട്ടിൽ വൈകിയെത്തിയതിനെ ചൊല്ലി.ഏയ്ഞ്ചല്‍ ജാസ്മിന്(29) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നു യുവതിയെയാണ് പിതാവ് കൊലപ്പെടുത്തിയത്. കഴിഞ്ഞ രണ്ടുമാസമായി ജാസ്മിൻ കഴിഞ്ഞിരുന്നത് സ്വന്തം വീട്ടിലാണ്. മരണം ആദ്യം ആത്മഹത്യയാണെന്ന് കരുതിയെങ്കിലും, ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് കൂടുതൽ അന്വേഷണങ്ങളിലേക്ക് കടക്കുകയായിരുന്നു. ഹാളിൽ വെച്ച് ഭാര്യയുടെയും മാതാപിതാക്കളുടെയും മുന്നിൽ ജാസ്മിന്റെ കഴുത്തു ഞെരിച്ചു. അബോധാവസ്ഥയിൽ ആയ Read More…
അഭിമാന ബോധമില്ലാതെ കൈക്കൂലി വാങ്ങുന്നത് മാത്രമല്ല, അകാരണമായി സേവനങ്ങള്‍ വൈകിപ്പിക്കുന്നതും ലഭ്യമാക്കാതിരിക്കുന്ന പ്രവണതയും അഴിമതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊല്ലം വിജിലന്‍സ് കോടതിയുടെയും പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസിന്റെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം 680 വിജിലന്‍സ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 236 ഉദ്യോഗസ്ഥര്‍ അറസ്റ്റിലായി. അഴിമതിയെ പൂര്‍ണമായും തുടച്ചുനീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. വികസന പ്രവര്‍ത്തനങ്ങളുടെ ഫലം അര്‍ഹതയുള്ള എല്ലാവരിലേക്കും എത്തുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ വിജിലന്‍സ് സംവിധാനം കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നുണ്ട്. Read More…