തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മോഷണക്കേസ് പ്രതി ചാടിപ്പോയത് ഐസിയുവിലെ ജനൽവഴി.കൊല്ലം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്ത രാജീവ് എന്നയാളാണ് ഇന്ന് പുലർച്ചെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടത്.പ്രതിയെ പിടികൂടുന്ന സമയത്ത് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞതിനെ തുടർന്നാണ് ഇന്നലെ വൈകുന്നേരത്തോടെ പ്രതിയെ മെഡിക്കൽ കോളേജ് ഐ സി യുവിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെ ഐ സി യുവിലെ ജനൽ വഴി ചാടിയാണ് രാജീവ് രക്ഷപ്പെട്ടത്.പ്രതിക്കായി പൊലീസ് ഉടൻതന്നെ വിപുലമായ തിരച്ചിൽ ആരംഭിച്ചു.
ആറ്റിങ്ങൽ എംഎൽഎയുടെ മകൻ വിനീത് കഴക്കൂട്ടത്ത് വാഹനാപകടത്തിൽ മരിച്ചു ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബികയുടെ മകൻ വി വിനീത് വാഹനാപകടത്തിൽ അന്തരിച്ചു. ഇന്ന് പുലർച്ചെ കണിയാപുരത്ത് വച്ച് നടന്ന വാഹനാപകടത്തിലാണ് അന്ത്യം സംഭവിച്ചത്. തിരുവനന്തപുരത്ത് നിന്നും ആറ്റിങ്ങലിലേക്ക് വരുന്ന വഴിയാണ് അപകടം സംഭവിച്ചത് എന്ന് പറയപ്പെടുന്നു. വിനീത് ഇടയ്ക്കോട് സർവീസ് സഹകരണ സംഘം ജീവനക്കാരനാണ്.സിപിഎം ഇടയ്ക്കോട് ലോക്കൽ കമ്മിറ്റി അംഗമാണ്.
ശ്രീകാര്യം പൗഡിക്കോണം സുഭാഷ് നഗറിൽ 11 വയസ്സുകാരി വീട്ടിൽ മരിച്ച നിലയിൽ. മാമൂട്ടിൽ വടക്കതിൽ വീട്ടിൽ ആരാധിക (11) ആണ് മരിച്ചത്. ജനലിൽ റിബൺ കൊണ്ട് കഴുത്തിൽ കുരുക്കിട്ട നിലയിലായിരുന്നു. സ്വാമിയാർ മഠം ശ്രീ നീലകണ്ഠ വിദ്യാപീഠത്തിൽ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. ഉച്ചയ്ക്ക് ഒരു മണിയോടെ സഹോദരി രുദ്ര അടുത്ത വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയിരുന്നു. ഒന്നരയോടെ മടങ്ങിയെത്തിയപ്പോഴാണ് വീട്ടിലെ മുറിയൽ ആരാധിയകയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻക്വിസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് Read More…