മതസൗഹാർദ്ദത്തിന്റെ പിരപ്പമൺകാട് മാതൃക – വയലിഫ്താർ വിശാലമായ പാടശേഖരത്തിൽ കൃഷി വീണ്ടെടുത്ത് ചരിത്രം സൃഷ്ടിച്ച പിരപ്പമൺകാട് പാടശേഖരസമിതിയും , പാടശേഖരസമിതിക്കൊപ്പം നിന്ന് വയലാഘോഷങ്ങൾ ഒരുക്കി കൃഷിയെ നാടിന്റെ ഉത്സവമാക്കുന്ന സൗഹൃദ സംഘവും വയൽക്കരയിൽ ഇഫ്താർ വിരുന്നൊരുക്കി പുതിയൊരു മാതൃക സൃഷ്ടിച്ചു .വയൽക്കരയിലെ ശ്രീഭൂതനാഥൻകാവ് ക്ഷേത്ര മൈതാനിയിൽ “വയലിഫ്താർ” എന്ന പേരിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ചിറയിൻകീഴ് എംഎൽഎ വി ശശി ഉദ്ഘാടനം ചെയ്തു.നാടിന്റെ ആരാധനാമൂർത്തിയായ ശ്രീഭൂതനാഥന്റെ , നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിന്റെ പറമ്പിൽ ആകർഷകമായി തയ്യാറാക്കിയ സദസ്സിൽ Read More…
നിയന്ത്രണം വിട്ട ബസ് ഇടിച്ചുകയറി,,,,,, തലപ്പാടിയിൽ വാഹനാപകടം, അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം കാസർകോട്: തലപ്പാടിയിൽ വാഹനാപകടത്തിൽ അഞ്ച് പേർക്ക് ദാരുണാന്ത്യം. കാസർകോട്- കർണാടക അതിർത്തിയിലാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ കർണാടക ആർടിസി ബസ് നിയന്ത്രണംവിട്ട് ബസ്കാത്തിരിപ്പു കേന്ദ്രത്തിലേക്കും പിന്നാലെ ഓട്ടോറിക്ഷയിലേക്കും ഇടിച്ചു കയറിയതായാണ് വിവരം.മൂന്ന് സ്ത്രീകളും ഓട്ടോറിക്ഷ ഡ്രൈവറും പത്ത് വയസ്സുള്ള കുട്ടിയുമാണ് മരിച്ചത്. ബസിലുണ്ടായിരുന്ന നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരിൽ ചിലരെ മംഗലാപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബസിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക Read More…
നടുറോഡില്‍ നവജാത ശിശുവിന്റെ മൃതേദഹം കണ്ടെത്തി. പനമ്ബിള്ളി നഗർ വിദ്യാനഗറിലാണ് സംഭവം. സമീപത്തെ ഫ്ലാറ്റില്‍നിന്ന് ഒരു പൊതി റേഡിലേക്ക് എറിഞ്ഞതായുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. രാവിലെ 7.30ഓടെയാണ് സംഭവം. ആണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ജീവനോടെയാണോ കുഞ്ഞിനെ താഴേക്ക് എറിഞ്ഞത്, കൊലപ്പെടുത്തിയതിന് ശേഷമാണോ എറിഞ്ഞത് എന്നത് വ്യക്തമായിട്ടില്ല.സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. ഫ്ലാറ്റിലുള്ളവരുടെ മൊഴിയും പൊലീസ് എടുത്തിട്ടുണ്ട്.