
കൊച്ചി: കളമശ്ശേരി സ്പാ കൂട്ടബലാത്സംഗക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി. പ്രതി ശരണ്യയും ക്രൂരമായ ലൈംഗിക അതിക്രമം നടത്തി. ലഹരി വലിക്കാനായി നല്‍കിയിട്ടുണ്ട്. എംഡിഎംഎ ശരീരത്തിനുള്ളില്‍ ചെന്നിട്ടുണ്ട്. കൂടാതെ വലിപ്പിച്ചിട്ടുമുണ്ട്. വെള്ളത്തില്‍ ലഹരി കലക്കി നല്‍കി. ഈ വെള്ളം കുടിച്ചശേഷം പിന്നെ എന്താണ് നടക്കുന്നത് എന്ന് അറിയില്ലെന്നും യുവതി പറഞ്ഞതായി ഭര്‍ത്താവ് വെളിപ്പെടുത്തി. കേസില്‍ രണ്ടു പ്രതികളെ കൂടി ഇനി പിടികൂടാനുണ്ട്.
യുവതി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ പറഞ്ഞു. കേസില്‍ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒന്നാം പ്രതിയുടെയും കൂട്ടാളികളുടേയും അഞ്ച് സ്പാ തിരിച്ചറിഞ്ഞു. അവയില്‍ പരിശോധന നടത്തി. അവ അടപ്പിക്കാനുള്ള നടപടി സ്വീകരിച്ചു വരികയാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

