
‘ഓപ്പറേഷൻ തൂഫാൻ : യേശുദാസിൻ്റെ നേതൃത്വത്തിൽ പ്രചാരണ ഗാനം
പോസ്റ്റർ പ്രകാശനം ചെയ്തു.
തിരുവനന്തപുരം: കേരള സർക്കാർ നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാന്റെ’ പ്രചരണത്തിന് ‘സ്നേഹജ്വാല’ എന്ന പേരിൽ തൂഫാൻ ഗീതം തയ്യാറായി . ഇതിൻ്റെ പോസ്റ്റർ പ്രകാശനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എ.ഡി.ജി.പി. പി. വിജയന് നൽകി നിർവഹിച്ചു.
കെ.ജെ. യേശുദാസിന്റെ നേതൃത്വത്തിൽ കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാർ തുടങ്ങി മലയാള സിനിമയിലെ പത്തോളം പ്രമുഖ ഗായകർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒരു വീഡിയോ ആൽബമായാണ് ഇത് റിലീസ് ചെയ്യുന്നത്. ചെങ്ങന്നൂർ
പാട്ടുപെട്ടി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ആൽബം നിർമ്മിച്ചിരിക്കുന്നത്. ഒ.എസ്. ഉണ്ണികൃഷ്ണൻ രചന നിർവഹിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് ഗിരീഷ് നാരായണനാണ്. ഛായാഗ്രഹണം ജോസഫ് മെഴുവേലി, സംയോജനം റോജി കാട്ടാശ്ശേരി, സാക്ഷാത്കാരം സുരേഷ് വലിയവീടൻ എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്.
പ്രകാശന ചടങ്ങിൽ ബൽറാം ഉപാധ്യായ IPS, അഞ്ജു പള്ളിവൽ IPS, റോജി കാട്ടാശ്ശേരി, സുരേഷ് വലിയവീടൻ, അഡ്വ. ജോർജി മാത്യൂസ്, ജോസഫ് മെഴുവേലി തുടങ്ങിയവരും പങ്കെടുത്തു.

