അടുത്തിടെ സ്കൂൾ ബസ് അപകടങ്ങൾ ജില്ലയിൽ പതിവാകുന്നു. ഇന്ന് വാമനപുരം പരപ്പാറ നോബിൽ സ്കൂളിലെ വാഹനം അപകടത്തിൽപ്പെട്ടു. 11 ഓളം കുട്ടികൾക്ക് നിസ്സാരമായ പരിക്കേറ്റു എന്നാണ് റിപ്പോർട്ട്. സ്കൂൾ ബസ് പിന്നോട്ടെടുത്തപ്പോഴാണ് അപകടം സംഭവിച്ചത് എന്നും ദൃക്സാക്ഷികൾ പറയുന്നു. കൂടുതലും പുറത്തുനിന്നുള്ള ബസ്സുകളെയാണ് സ്കൂളുകൾ ഇപ്പോൾ ആശ്രയിക്കുന്നത്. രണ്ടുദിവസം മുമ്പാണ് നിലമേലിൽ വലിയൊരു അപകടം നടക്കുകയും ചെയ്‌തത് തുടരെത്തുടരെ സ്കൂൾ ബസ് അപകടങ്ങൾ തുടർക്കഥയാകുന്നു… യാത്രക്കാർ ഇല്ലങ്കിൽ പോലും ഉച്ചത്തിലുള്ള സൗണ്ട് സിസ്റ്റം ഉൾപ്പടെ ഹൈ വോളിയത്തിൽ വെച്ചാണ് വാഹനങ്ങൾ പോകുന്നതെന്നും ആക്ഷേപമുണ്ട്.


