GVRM UPS, കിഴുവിലം, പ്രവേശനോത്സവം GVRM UPS, കിഴുവിലം, മാമം2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ .A. S ശ്രീകണ്ഠൻ ഉത്ഘാടനം ചെയ്തു.കിഴുവിലം PHC ചാർജ് മെഡിക്കൽ ഓഫീസർ Dr. P. S പദ്മപ്രസാദ് മുഖ്യാതിഥിയായി. PTA പ്രസിഡന്റ്. ശ്രീ. ശ്യാംകൃഷ്ണ അധ്യക്ഷനായ ചടങ്ങിൽ പ്രഥമാധ്യാപിക I. P. ശ്രീജ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ പ്രസന്ന ബാഗും സമ്മാനപൊതിയും വിതരണം ചെയ്തു. സ്കൂൾ മാനേജർ . P. C. നാരായണൻ SRG കൺവീനർ Read More…
കോട്ടയം കടുത്തുരുത്തിയില്‍ ദമ്ബതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കെഎസ് പുരം മണ്ണാംകുന്നേല്‍ ശിവദാസ് (49), ഭാര്യ ഹിത (45) എന്നിവരെയാണു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടോടെയാണു സംഭവം. ഇവരെ ഏറെ നേരം ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ അയല്‍വാസികള്‍ വാതില്‍ വെട്ടിപ്പൊളിച്ചപ്പോളിച്ച് നോക്കിയപ്പോഴാണ് . ഇരുവരെയും ഗ്രില്ലില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സാമ്ബത്തിക ബാധ്യതയെ തുടർന്നാണ് ദമ്ബതികള്‍ തൂങ്ങിമരിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇവർക്ക് മക്കളില്ല.
സംസ്ഥാനത്ത് എല്ലാ ബസുകളിലും കാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവ്.കെഎസ്ആർടിസി, സ്വകാര്യ ബസുകള്‍, സ്കൂള്‍ ബസുകള്‍ എന്നിവയ്ക്കാണ് ഉത്തരവ് ബാധകമാകുന്നത്. ബസിൻ്റെ മുൻവശം, പിൻവശം, അകംഭാഗം കാണുന്ന രീതിയില്‍ മൂന്ന് കാമറകളാണ് സ്ഥാപിക്കേണ്ടത്. മാർച്ച് 31ന് മുൻപ് കാമറ സ്ഥാപിക്കണമെന്നാണ് നിർദേശം. ഡ്രൈവർ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാറം കാമറയും ഘടിപ്പിക്കാൻ നിർദ്ദേശമുണ്ട്. ഓട്ടോ റിക്ഷകളില്‍ മീറ്റർ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന സ്റ്റിക്കറും പതിപ്പിക്കണമെന്നും ഉത്തരവ്.