Blog

ദാരുണാന്ത്യം

ഡ്യൂട്ടിക്കിടെ വാഹനത്തിലേക്ക് പാറക്കല്ല് വീണു; മലയാളി സൈനികന് ദാരുണാന്ത്യം.

ഹിമാചൽ പ്രദേശിലെ ഷിംലയിൽ സൈനിക വാഹനത്തിനു മുകളിലേക്ക് കല്ല് പതിച്ച് മലയാളി സൈനികന് ദാരുണാന്ത്യം. കോഴിക്കോട് ഫറോക്ക് ചുങ്കം കുന്നത്ത്മോട്ട വടക്കേ വാൽ പറമ്പിൽ ജയന്റെ മകൻ പി.ആദർശ് ആണ് മരിച്ചത്. ആദർശ് സഞ്ചരിച്ച വാഹനത്തിനു മുകളിലേക്ക് മലമുകളിൽ നിന്ന് കല്ല് വീഴുകയായിരുന്നു. കരസേന 426 ഇൻഡിപെൻഡന്റ് എൻജിനീയറിങ് കമ്പനിയിൽ സൈനികനായിരുന്നു 26കാരനായ ആദർശ്. മൃതദേഹം ശനിയാഴ്ച നാട്ടിൽ എത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *