നാവിൽ രുചിയൂറും വിഭവങ്ങൾക്ക് കാരേറ്റിന്റെ മണ്ണിൽ Q-7 ഒരുങ്ങി കഴിഞ്ഞു പ്രിയ സുഹൃത്തേ,നൂതന രുചിക്കൂട്ടുകളുമായി കാരേറ്റ് ജംഗ്ഷനിൽഎം.സി. റോഡിൽ, കേരളാ ബാങ്കിന് സമീപം Q-7 റെസ്റ്റോറന്റ്2025 ജൂൺ 12 വ്യാഴാഴ്ച രാവിലെ 8.30 നും 9.05 നും മധ്യേപ്രവർത്തനമാരംഭിക്കുന്നു.നാടൻ ഭക്ഷണങ്ങൾക്കൊപ്പം, നോർത്തിന്ത്യൻ,ചൈനീസ്, അറബിക് വിഭവങ്ങളുമായി കാരേറ്റ് നിവാസികളുടെമനസ്സിൽ ഇടംപിടിക്കത്തക്കവണ്ണം പ്രത്യേകതകളുമായിപ്രവർത്തനമാരംഭിക്കുന്ന Q-7 റെസ്റ്റോറന്റിലേയ്ക്ക് എല്ലാനല്ലവരായ നാട്ടുകാരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.പ്രൊപ്രൈറ്റർമത്സ്യ വിഭവങ്ങൾ👇👇👇👇👇👇. ഞങ്ങളുടെപ്രത്യേകത👆👆👆👆👆Q-7റെസ്റ്റോറന്റ്കാരേറ്റ്.
കൊല്ലം:കൊല്ലം പാലത്തറയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയി. ബൈക്കിലെത്തിയ യുവാവിനെ കാറിൽ എത്തിയ സംഘം മർദ്ദിച്ചവശനാക്കി തട്ടിക്കൊണ്ട് പോകയായിരുന്നു.സംഘത്തിലുണ്ടായിരുന്ന ശൂരനാട് സ്വദേശികളായ 4 പേരെ ഇരവിപുരം പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രി 9 ന് നടന്ന അക്രമണത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. നാട്ടുകാരുടെ മുന്നിൽ വെച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ച് വലിച്ചിഴച്ച് കാറിൽ കയറ്റുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. പാലത്തറയിൽ ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കാണാനെത്തിയതായിരുന്നു യുവാവ്.സാമ്പത്തിക ഇടപാടുകളാണ് കാരണമെന്നാണ് പുറത്ത് വരുന്ന വിവരം.
കുറുവ സംഘത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന ആൾ പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി കൊച്ചി. കുറുവ സംഘത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന ആൾ പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. തമിഴ്നാട് സ്വദേശി സന്തോഷ് സെല്വനാണ് ചാടിപ്പോയത്. മണികണ്ഠന്എന്നയാള് പിടിയിലുണ്ട്. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയിൽ നിന്ന് ചാടി പോവുകയായിരുന്നു. ഇയാൾക്കായി പോലീസ് നഗരത്തിൽ തിരച്ചിൽ നടത്തുന്നു. ഓടിയ ആള് നഗ്നനാണ്. വിലങ്ങുമായാണ് രക്ഷപ്പെട്ടത്.