Blog

മൈനാഗപ്പള്ളിപട്ടിണി മരണം, പഞ്ചായത്ത്‌ മെമ്പറുടെ വീട്ടിലേക്ക് ബഹുജന മാർച്ച്‌

മൈനാഗപ്പള്ളി: പഞ്ചായത്തിലെ ദാരിദ്ര്യലഘൂകരണ പദ്ധതിയിൽ ഉൾപെടുത്താതെ പട്ടിണി കിടന്ന് പട്ടി വലിച്ചുകീറി ഭക്ഷിച്ച സംഭവത്തിൽ പഞ്ചായത്ത്‌ മെമ്പറും മുൻ പഞ്ചായത്ത്‌ പ്രസിഡന്റുമായ പിഎം സെയ്ദിന്റെ വസതിയിലേക്ക് സിപിഎം നേതൃത്വത്തിൽ ബഹുജന മാർച്ച്‌ നടത്തി. പഞ്ചായത് മെമ്പർ രാജിവെക്കുക, പോലീസ് കേസെടുക്കുക, മനുഷ്യാവകാശ കമ്മീഷൻ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്‌. മാർച്ച്‌ പോലീസ് തടഞ്ഞു. തുടർന്ന് നടത്തിയ യോഗം സിപിഎം ഏരിയ കമ്മിറ്റി അംഗം എസ് സത്യൻ. ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗങ്ങളായ ടി മോഹനൻ, എസ് ഓമനക്കുട്ടൻ, അൻസാർ ഷാഫി, സുധീർ ഷാ, ആർ കമൽദാസ്, യശോധരൻ പിള്ള, നിസ്സാം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *