ഭരണിക്കാവില്‍ മീന്‍വില്‍പ്പനക്കാരന് നേരെ രണ്ടംഗ സംഘത്തിന്റെ ആക്രമണം. മീന്‍ വില കുറച്ച് വിറ്റതിനാണ് കണ്ണന്‍ എന്നയാള്‍ക്ക് മര്‍ദനമേറ്റത്. മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച ശേഷമായിരുന്നു രണ്ടംഗ സംഘത്തിന്റെ ആക്രമണം. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. മത്സ്യം എടുക്കുന്നതിനായി നീണ്ടകരയിലേക്ക് കണ്ണന്‍ പോകാനായി ഒരുങ്ങുന്നതിനിടെയാണ് വീടിന് സമീപം ഒളിച്ചിരുന്ന രണ്ടു പേര്‍ ഇയാളെ മര്‍ദിച്ചത്. കമ്പികൊണ്ട് ശരീരത്തില്‍ അടിക്കുകയായിരുന്നു തടഞ്ഞപ്പോഴേക്കും കുരുമുളക് സ്‌പ്രേ അടിക്കുകയും ചെയ്തുവെന്ന് കണ്ണന്‍ പറഞ്ഞു.
സമീപത്തെ കടകളിലേക്കാള്‍ വില കുറവില്‍ മീന്‍ വിറ്റതാണ് മര്‍ദിക്കാനിടയായത്. കണ്ണന്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. തടയാനെത്തിയ ഇയാളുടെ ഭാര്യയ്ക്കും മര്‍ദനമേറ്റു. സംഭവത്തില്‍ ശാസ്താംകോട്ട പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.


