14 വയസുകാരിയെ ഗുരുതര ലൈംഗിക അതിക്രമം നടത്തിയ പ്രതിക്ക് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് 50 വർഷം കഠിന തടവിനും രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപ പിഴയും വിധിച്ചു
ശാസ്താംകോട്ട: ഐസ്ക്രീം പാർലറിൽ വച്ച് പരിചയപ്പെട്ട അതിജീവതയെ ഫോണിൽ വിളിച്ച് സൗഹൃദം സ്ഥാപിച്ച ശേഷം, സ്നേഹം നടിച്ചു കൂട്ടികൊണ്ടു പോയി ഗുരുതര ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയായ ശാസ്താംകോട്ട വില്ലേജിൽ പള്ളിശ്ശേരിക്കൽ മുറിയിൽ തെറ്റിക്കുഴി കിഴക്കതിൽ വീട്ടിൽ ബിനു കുമാർ മകൻ 20 വയസ്സുള്ള ചോട്ടു എന്ന് വിളിക്കുന്ന അഭയ ജിത്തു എന്നയാൾക്കു ബഹു: കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് എ .സമീർ പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം 50 വർഷം കഠിന തടവിനും രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ ഒടുക്കാത്ത പക്ഷം 15 മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും ഉത്തരവായി. ലൈംഗിക അതിക്രമങ്ങൾക്ക് ശേഷം വീട്ടിൽ വച്ച് അതിജീവിത ആത്മഹത്യ ശ്രമം നടത്തുകയും ആയതിനെത്തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിക്കപ്പെടുകയായിരുന്നു. ശാസ്താംകോട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് ഇപ്പോൾ വിധി പ്രഖ്യാപിച്ചിട്ടുള്ളത്. ശാസ്താംകോട്ട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന രാകേഷ് ജെ ആണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 13 സാക്ഷികളെ വിതരിച്ചിട്ടുള്ളതും 17 രേഖകൾ കോടതി മുമ്പാകെ ഹാജരാക്കിയിട്ടുള്ളതുമാണ് പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് N C പ്രേംചന്ദ്രൻ ഹാജരായി. എ.എസ്.ഐ ഹെലൻ പ്രോസിക്യൂഷൻ നടപടികൾ ഏകീകരിപ്പിച്ചു .


