Blog

പത്തനംതിട്ട: സ്വര്‍ണ്ണ മോഷണത്തിനായി അയല്‍ക്കാരി കെട്ടിയിട്ടു തീകൊളുത്തിയ വീട്ടമ്മ മരിച്ചു. ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ട കീഴ്വായ്പൂര്‍ സ്വദേശി ലതാകുമാരി (61) ആണ് മരിച്ചത്. കുറ്റകൃത്യം ചെയ്ത പോലീസുകാരന്റെ ഭാര്യ സുമയ്യ അറസ്റ്റിലായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം.
ഓക്ടോബര്‍ ഒമ്പതിനായിരുന്നു സംഭവം. പൊലീസ് ക്വാട്ടേഴ്സിലെ താമസക്കാരിയായ സുമയ്യ, അയല്‍ക്കാരി ലതയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറി മോഷണം നടത്തിയ ശേഷം തീ കൊളുത്തുകയായിരുന്നു. ഓഹരി ട്രേഡിംഗില്‍ ഉണ്ടായ നഷ്ടം നികത്താന്‍ ആയിരുന്നു മോഷണമെന്ന് സുമയ്യ പോലീസിന് മൊഴി നല്‍കി. ആദ്യം തീപ്പിടിത്തമാണെന്നു കരുതിയെങ്കിലും തുടർന്നുള്ള വിശദമായ അന്വേഷണത്തിലാണ് കവര്‍ച്ചക്കായി തീകൊളുത്തിയതാണെന്നു കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പ്രതി സുമയ്യ റിമാന്‍ഡിലാണ്.

Leave a Reply

Your email address will not be published. Required fields are marked *