Blog

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 1825 പോയിന്റോടെ സ്വര്‍ണക്കപ്പ് നേടി തിരുവനന്തപുരം. റണ്ണറപ്പ് ട്രോഫി തൃശൂരും (892 പോയിന്റ്) മൂന്നാം സ്ഥാനം കണ്ണൂരും (859 പോയിന്റ്) നേടി.ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്കുള്ള പുരസ്‌കാരം ഗവര്‍ണര്‍ സമ്മാനിച്ചു.
അത്ലറ്റിക്‌സില്‍ മലപ്പുറം കിരീടം നിലനിര്‍ത്തി. ഫോട്ടോ ഫിനിഷിലേക്ക് എന്ന് തോന്നിപ്പിച്ച അത്ലറ്റിക്‌സ് മത്സരത്തിന്റെ അവസാനം 4ണ്മ100 മീറ്റര്‍ റിലേയിലെ ആധിപത്യമാണ് മലപ്പുറത്തിനെ ജേതാക്കള്‍ ആക്കിയത്. ഒരു മീറ്റ് റെക്കോര്‍ഡ് അടക്കം മൂന്നു സ്വര്‍ണമാണ് റിലേയില്‍ മലപ്പുറം നേടിയത്. മലപ്പുറം 247 പോയിന്റും പാലക്കാട് 212 പോയിന്റുമാണ് നേടിയത്.
സ്‌കൂളുകളില്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും മലപ്പുറത്തിന്റെ ഐഡിയല്‍ കടകശ്ശേരി ചാമ്പ്യന്മാരായി. 78 പോയിന്റാണ് നേട്ടം. 13 കുട്ടികളുമായി മത്സരിക്കാന്‍ എത്തിയ വിഎംഎച്ച്എസ് വടവന്നൂര്‍ 58 പോയിന്റ് നേടി രണ്ടാമത് എത്തി. കഴിഞ്ഞതവണ രണ്ടാം സ്ഥാനക്കാരായിരുന്ന നാവാമുകുന്ദ തിരുനാവായ മൂന്നാം സ്ഥാനക്കാരായി.
മികച്ച സ്‌പോര്‍ട്‌സ് സ്‌കൂള്‍ ചാമ്പ്യന്മാര്‍ 57 പോയിന്റ് നേടിയ ജിവി രാജയാണ്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ കൂടി സ്വര്‍ണം നേടിയതോടെ പാലക്കാടിന്റെ നിവേദ്യ കലാധര്‍ ട്രിപ്പിള്‍ സ്വര്‍ണം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ വിലയില്‍ സ്വര്‍ണം ലഭിച്ചതോടെ ആദിത്യ അജിയുടെ സ്വര്‍ണ നേട്ടം നാലായി. കണ്ണൂരിലാണ് അടുത്ത കായികമേള നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *