അമ്മയുടെ വേർപാടിൽ മനംനൊന്ത് മകൻ ജീവനൊടുക്കി
കൊല്ലം , ആനപ്പെട്ടി ഹരിത വിലാസത്തിൽ ജയശങ്കർ ( 13 ) ആണ് മരിച്ചത്
കിണറ്റിൽ എന്തോ വീണ ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തിയെങ്കിലും ആരെയും കാണാനായില്ല. വിവരം അറിഞ്ഞ നാട്ടുകാർ അഗ്നിരക്ഷാസേനയെ അറിയിച്ചു.
റെസ്ക്യൂ ഓഫീസർ റോയ് കിണറ്റിൽ ഇറങ്ങി പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 13 വയസ്സായിരുന്നു.
‘അമ്മ ഹരിതയെ കഴിഞ്ഞ ദിവസം ജീവ.നൊ.ടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. അതിന്റെ ആഘാതത്തിൽ കുടുംബം ഏറെ വിഷമത്തിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ആരോടും സംസാരിക്കാതെയും വീടിനുള്ളിൽ നിന്നും പുറത്തിറങ്ങാതെയും ആയിരുന്നു കുട്ടി കഴിഞ്ഞിരുന്നത്.


