ഞെട്ടലോടെ കേരളം; 6 മാസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ, അങ്കമാലിയിൽ ദാരുണ സംഭവം!
കൊച്ചി ∙ അങ്കമാലി കറുകുറ്റിയിൽ 6 മാസം മാത്രം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം നാടിനെ നടുക്കി. ആന്റണി–റൂത്ത് ദമ്പതികളുടെ മകളായ ഡൽന മരിയ സാറയാണ് മരിച്ചത്.
സംഭവസമയത്ത് കുഞ്ഞിന്റെ അമ്മൂമ്മ റോസിയെ ഗുരുതരാവസ്ഥയിൽ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ ആന്റണിയും റൂത്തും അമ്മൂമ്മ റോസിയും മാത്രമാണ് താമസിച്ചിരുന്നത്.
സംഭവത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ:
ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം.
കുഞ്ഞിനെ അമ്മൂമ്മയുടെ അരികിൽ കിടത്തി റൂത്ത് അടുക്കളയിൽ ജോലി ചെയ്യുകയായിരുന്നു.
കുറച്ച് കഴിഞ്ഞു വന്നു നോക്കുമ്പോൾ കുഞ്ഞ് ചോരവാർന്നു കിടക്കുന്നതാണ് കണ്ടത്.
ഉടൻ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല.
കുഞ്ഞിന്റെ കഴുത്തിൽ മുറിവേറ്റ പാടുകളുണ്ട്.
സംഭവത്തിൽ വീട്ടുകാരുടെയടക്കം മൊഴി രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് അങ്കമാലി പോലീസ് വ്യക്തമാക്കി. കുഞ്ഞിന്റെ മരണകാരണം എന്താണെന്നതിലും അമ്മൂമ്മയുടെ അവസ്ഥയ്ക്ക് പിന്നിലെ കാരണത്തിലും നിലവിൽ വ്യക്തതയില്ല. വിശദമായ അന്വേഷണം നടന്നു വരികയാണ്.


