വയനാട് ജില്ലയിലെ വിവിധ മേഖലകളിൽ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി നാട്ടുകാർ. വെള്ളിയാഴ്ച രാവിലെ ഒമ്ബതിനായിരുന്നു സംഭവം. റിപ്പോർട്ടുകള്‍ പുറത്തുവന്നതോടെ പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങിയതായി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. അമ്ബലവയല്‍ വില്ലേജിലെ ആർ.എ.ആർ.എസ്, മാങ്കോമ്ബ്, നെന്മേനി വില്ലേജിലെ അമ്ബുകുത്തി മാളിക, പടിപറമ്ബ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാൻ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി Read More…
തിരുവനന്തപുരം : വർക്കലയിൽ അഞ്ച് കിലോയോളം കഞ്ചാവുമായി വീട്ടമ്മ പിടിയിൽ. അയിരൂർ കൊച്ചുപാരിപ്പള്ളി മുക്കിൽ വാടകയ്ക്ക് താമസിക്കുന്ന ചിഞ്ചു ആണ് പിടിയിലായത്. കഴിഞ്ഞ കുറേയേറെ മാസങ്ങളായി ഡാൻസാഫിൻ്റെ നിരീക്ഷണത്തിലായിരുന്നു യുവതിയെ വീട് വളഞ്ഞാണ് പൊലീസ് പിടികൂടിയത്.കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വീടിന് കാവലായി മുന്തിയ ഇനം നായ്ക്കളെയും വളർത്തിയിരുന്നതായും പൊലീസ് അറിയിച്ചു. പ്രതിയുടെ ഭർത്താവ് കഞ്ചാവ് കേസിൽ തമിഴ്നാട്ടിലെ ജയിലിൽ കഴിയുകയാണെന്നും പൊലീസ് പറഞ്ഞു.
തിരുവനന്തപുരം: കോവളത്ത് സിവില്‍ പൊലീസ് ഓഫിസര്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. കോവളം വെള്ളാര്‍ ഒലിപ്പുവിള അനില്‍ ഭവനില്‍ അഖില്‍ (27) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അഖിലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാര്‍ വാങ്ങിയതും പോസ്റ്റ് ഓഫിസില്‍ ഉള്ള പണത്തിന്റെ കണക്കുകളും കാണിച്ച് രാത്രി രണ്ടേകാലോടെ സുഹൃത്തിന് വാട്സാപ് സന്ദേശം അയച്ച ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. തിരുവനന്തപുരം എആര്‍ ക്യാംപിലെ ഉദ്യോഗസ്ഥനാണ് അഖില്‍. രണ്ടര വര്‍ഷം മുന്‍പാണ് പൊലീസ് ജോലിയില്‍ പ്രവേശിച്ചത്. വയനാട് സ്വദേശിയായ യുവതിയുമായി അടുപ്പത്തിലായിരുന്നു Read More…