കലക്ട്രേറ്റിലും രക്ഷയില്ല,,,,,ഓണാഘോഷത്തിനിടെ കോഴിക്കോട് കളക്ടറേറ്റിൽ ലൈംഗികാതിക്രമം
__
കോഴിക്കോട്.ഓണാഘോഷത്തിനിടെ കോഴിക്കോട് കളക്ടറേറ്റിൽ ലൈംഗികാതിക്രമം എന്ന പരാതിയിൽ ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാകും. ജീവനക്കാരിയോട് മോശമായി പെരുമാറി എന്നാണ് കണ്ടെത്തൽ. ഡെപ്യൂട്ടി കളക്ടറുടെ അന്വേഷണ റിപ്പോർട്ട് കലക്ടർക്ക് സമർപ്പിച്ചു.
ഓണാഘോഷ പരിപാടിക്കിടെ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായി എന്ന പരാതിയിലാണ് തിരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ, റിപ്പോർട്ട് സമർപ്പിച്ചത്. പരാതിക്കാരി, സഹപ്രവർത്തകർ, ആരോപണ വിധേയൻ എന്നിവരിൽ നിന്ന് വിവരങ്ങൾ തേടി. യുവതിയോട് കെ സെക്ഷനിലെ ഉയർന്ന ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്നാണ് കണ്ടെത്തൽ . സഹപ്രവർത്തകർക്കിടയിൽ അപമാനിച്ചെന്നും റിപ്പോർട്ടിലുണ്ട്. ഡെപ്യൂട്ടി കലക്ടറുടെ റിപ്പോർട്ട് എഡിഎം മുഖാന്തരം കലക്ടർക്ക് സമർപ്പിച്ചു. സ്ഥലം മാറ്റമോ സസ്പെൻഷനോ ഉണ്ടാകാനാണ് സാധ്യത.
ആരോപണ വിധേയന്റെ വിശദീകരണം കേട്ട ശേഷം നടപടി സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചു.


