ആലപ്പുഴ: അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെ ഉണ്ടായ അപകടത്തില്‍ നിര്‍മാണ കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു. സുരക്ഷയൊരുക്കിയില്ലെന്നും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെന്നും എഫ്‌ഐആറില്‍ പറയുന്നു. അശോക ബില്‍ഡ്‌കോണ്‍ കമ്പനിക്കെതിരെയാണ് അരൂര്‍ പൊലീസ് കേസെടുത്തത്.അപകടത്തില്‍ മരിച്ച ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷിന്റേതാണ് കുടുംബത്തിന്റെ ഏക വരുമാനമെന്ന് പിതാവ് പ്രതികരിച്ചു. ഇന്നലെ അവസാനമായി അങ്കമാലിയില്‍ എത്തിയപ്പോള്‍ ആണ് വിളിച്ചതെന്നും പിന്നീട് ഫോണില്‍ കിട്ടിയിരുന്നില്ലെന്നും പിതാവ് പറഞ്ഞു. മരണ വാര്‍ത്ത അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും മകളുടെ അസുഖവുമായി പലപ്പോഴും ആശുപത്രിയില്‍ ആയിരുന്നെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട്ടില്‍ പോയി മുട്ട എടുത്ത് വില്‍പ്പന കഴിഞ്ഞാല്‍ പിന്നെ ഓട്ടോറിക്ഷ ഓടിക്കുമെന്നും അദ്ദേഹം പറഞ്ഞു.ദേശീയ പാത അതോറിറ്റിയുടെ ഗുരുതര വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് രാജേഷ് ഓടിച്ച വാഹനത്തിന്റെ ഉടമ ബിജു വര്‍ഗീസ് പറഞ്ഞു. കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ആശ്രിതര്‍ക്ക് ജോലി നല്‍കണമെന്നും ബിജു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. രാത്രി ഒന്‍പത് മണിക്ക് എറണാകുളത്ത് ലോഡ് ഇറക്കിയപ്പോള്‍ ആണ് അവസാനമായി വിളിച്ചതെന്നും കഠിനാധ്വാനിയായ ചെറുപ്പക്കാരനാണ് മരിച്ചതെന്നും ബിജു വര്‍ഗീസ് പറഞ്ഞു.


