തിയറ്റർ അവാർഡ് പ്രഖ്യാപിച്ചുപത്തനംതിട്ട ഇന്ത്യൻ തിയറ്റർ രംഗത്തെ വിശ്വനാടക ചലച്ചിത്ര സാംസ്കാരിക പ്രവർത്തകനായിരുന്നഗിരീഷ് കർണാടിന്റെ നാമധേയത്തിൽ പ്രവർത്തിക്കുന്ന സ്മാരകവേദിയുടെ നാലാമത് സമഗ്ര സംഭാവനക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു.പ്രദീപ് മാളവിക (നടൻ), ജയൻമൂരാട് (തിയറ്റർ), ടി.കെ.ജി. നായർ (രാഷ്ട്രീയം, സാംസ്കാരികം), കെ.എം. എബ്രഹാം (സീരിയൽ അഭിനയം), പത്മ ഗിരീഷ് (വിദ്യാഭ്യാസ രംഗത്തെ കലാ-സംസ്കാരികം),ഗോപാൽജി വടയാർ (കവിത, ഹസ്വചിത്രം), സുനിത മനോജ് (അഭിനേത്രി) എന്നിവർക്കാണ് അവാർഡുകൾ. ജേതാക്കളെ പോൾസൺ താണിക്കൽ, മുരളി അടാട്ട്,പ്രകാശ് കണ്ണൂർ എന്നിവരടങ്ങിയ പാനലാണ് തെരഞ്ഞെടുത്തത്. 10,000 രൂപയും Read More…
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കുന്ന ഘട്ടത്തില്‍ എൻഫോഴ്സ്മെൻ്റ് അധികൃതർ ഇതുവരെ 4,650 കോടി രൂപ പിടിച്ചെടുത്തതതായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ലോക്സഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ ഇതുവരെ പിടികൂടിയതില്‍ വച്ച് ഏറ്റവും വലിയ തുകയാണ് ഇതെന്നും കമ്മിഷൻ അറിയിച്ചു. 2024 മാർച്ച് ഒന്ന് മുതല്‍ പ്രതിദിനം 100 കോടിയോളം രൂപയുടെ വസ്തുക്കള്‍ അധികൃതർ പിടിച്ചെടുക്കുന്നുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ചൂണ്ടിക്കാട്ടുന്നത്. 3475 കോടി രൂപയായിരുന്നു 2019-ലെ പൊതുതിരഞ്ഞെടുപ്പ് കാലത്ത് പിടികൂടിയത്. ഈ തുകയില്‍ നിന്നും വലിയ വർധനവാണ് നിലവില്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. Read More…
കൽപറ്റ (വയനാട്): വാഹനപരിശോധനക്കിടെ പിടിച്ചെടുത്ത കുഴൽപ്പണം മോഷ്ടിച്ച സംഭവത്തിൽ മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്. വൈത്തിരി സി.ഐ അനിൽകുമാർ, സീനിയർ പൊലീസ് ഓഫിസർമാരായ അബ്ദുൽ ഷുക്കൂർ, അബ്ദുൽ മജീദ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. കുഴൽപ്പണം കടത്തുകാരെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തെന്ന പരാതിയിലാണ് നടപടി. സെപ്റ്റംബർ 15ന് വൈത്തിരിക്കടുത്ത ചേലോട് മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കളിൽ നിന്ന് കുഴൽപ്പണമായി കടത്തുകയായിരുന്ന മൂന്നു ലക്ഷത്തിൽപരം രൂപ വാഹന പരിശോധനക്കിടെ പൊലീസ് പിടിച്ചെടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത ഈ പണം ജി.ഡിയിൽ രേഖപ്പെടുത്തി ട്രഷറിയിലേക്ക് മാറ്റണമെന്നാണ് Read More…