തലയുടെ മധ്യഭാഗം മൊട്ടയടിച്ച്, അവിടെ സ്വർണ്ണം ഒളിപ്പിച്ചു വെച്ച ശേഷം അതിനു മുകളിൽ വിഗ്ഗ് വെച്ച് മറച്ചാണ് ഇയാൾ എത്തിയത്. യുവാവിന്റെ നടത്തത്തിലും പെരുമാറ്റത്തിലും സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ വിശദമായി പരിശോധിച്ചപ്പോഴാണ് ഈ കബളിപ്പിക്കൽ പുറത്തായത്.
സ്വർണ്ണക്കടത്തിനായി പലതരം മാർഗ്ഗങ്ങൾ പരീക്ഷിക്കാറുണ്ടെങ്കിലും, ഇത്തരത്തിൽ തല മൊട്ടയടിച്ച് വിഗ്ഗിനുള്ളിൽ ഒളിപ്പിക്കുന്ന രീതി ഉദ്യോഗസ്ഥരെ പോലും അത്ഭുതപ്പെടുത്തി.



