പിതാവിനെ പിക്കാസുകൊണ്ട് തലക്കടിച്ച് കൊന്ന കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കെ പ്രതിയായ മകൻ തൂങ്ങി മരിച്ചു.കേസില്‍ പ്രതിയായ കാസര്‍കോട് പള്ളിക്കര സ്വദേശി പ്രമോദാണ് മരിച്ചത്. പിതാവ് അപ്പകുഞ്ഞിയെ കൊന്ന കേസില്‍ പ്രമോദ് ജയിലിലായിരുന്നു. ഇയാള്‍ മാസങ്ങള്‍ക്ക് മുമ്ബാണ് ജാമ്യത്തില്‍ ഇറങ്ങിയത്. തുടർന്ന് മുൻ ഭാര്യയുടെ വീട്ടിലെത്തി ജീവനൊടുക്കുകയായിരുന്നു. ഉദുമ നാലാംവാതുക്കലിലുള്ള മുന്‍ ഭാര്യാ വീട്ടിലെ കിണറിലെ കപ്പിക്കയറിലാണ് പ്രമോദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2024ലാണ് കേസിന്നാസ്പദമായ സംഭവം. ഏപ്രീല്‍ ഒന്നിന് പള്ളിക്കര സെന്റ് മേരീസ് സ്കൂളിന് സമീപം Read More…
ഇന്ത്യ- പാക്ക് സംഘർഷത്തെ തുടർന്ന് വിമാനങ്ങൾ അനിശ്ചിതത്തിലായതോടെ രോഗികളും കുഞ്ഞുങ്ങളും ഉൾപ്പടെയുള്ള യാത്രക്കാർ ദുരിതത്തിലായി. ദുബായിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നതോടെ കഴിഞ്ഞ 20 മണിക്കൂറിലേറെയായി സ്ത്രീകളും വയോധികരും കുട്ടികളുമടക്കമുള്ള യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ബാധനാഴ്ച രാത്രി 8.40ന് പുറപ്പെടേണ്ട ഐഎക്സ് 540 നമ്പർ വിമാനമാണ് വൈകുന്നത്. എന്നാൽ ഇതുവരെ വിമാനത്താവളത്തിലെ അധികൃതർ എന്തുകൊണ്ടാണ് വിമാനം വൈകുന്നത് എന്നുള്ള കാര്യം യാത്രക്കാരെ അറിയിച്ചിട്ടുമില്ല. രണ്ടു പ്രാവശ്യം ഹൃദയാഘാതം സംഭവിച്ച 84 വയസ്സുകാരനും ഭാര്യാ Read More…
ഡ്രൈവിംഗ് സമയത്ത് പിൻ പോക്കറ്റില്‍ പേഴ്സ് വയ്ക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് എംവിഡി മുന്നറിയിപ്പ്. ന്യൂറോളജിസ്റ്റുകള്‍ പറയുന്നത് ഇത് തെറ്റായതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമായ ശീലമാണ് എന്നാണ്. ഇത് നടുവേദനയ്ക്ക് ഒരു കാരണമാകും. മാത്രമല്ല ഇത് കാലുകള്‍ക്ക് താഴെയുള്ള വേദനയിലേക്ക് നയിക്കുകയും ചെയ്യും. ദീർഘനേരം പേഴ്സിൽ ഇരിക്കുന്നത് നിങ്ങളുടെ ഹിപ് ജോയിന്റിന് തൊട്ട് പിന്നിലുള്ള സിയാറ്റിക് നാഡിയുടെ കംപ്രഷനിലേക്ക് നയിക്കുന്നു. ഇത് നിങ്ങളുടെ ഇടുപ്പിനും അപകടമുണ്ടാക്കുന്നു. ഇത് അറിയപ്പെടുന്നത് സയാറ്റിക്ക/പിരിഫോർമിസ് സിൻഡ്രോം എന്നും ഫാറ്റ് വാലറ്റ് സിൻഡ്രോം Read More…