Blog

എൻ.എൻ.പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം- വംശം മികച്ച നാടകം

മാണിയാട്ട് :
മാണിയാട്ട്
കോറസ് കലാസമിതി 12ാ -മത് എൻ എൻ പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിൽ തിരുവനന്തപുരം അജന്തയുടെ വംശം മികച്ച നാടകമായി തെരഞ്ഞെടുത്തു.
തിരുവനന്തപുരം സൗപർണ്ണികയുടെ താഴ് വാരമണ് മികച്ച രണ്ടാമത്തെ നാടകം.ജനപ്രീയ നാടകമായി തിരുവനന്തപുരം നവോദയയുടെ  സുകുമാരി നാടകം തിരഞ്ഞെടുത്തു. മികച്ച നടനായി തിരുവനന്തപുരം സൗപർണ്ണികയുടെ താഴ്‌വാരത്തിലെ റഷീദ് മുഹമ്മദിനെയും മികച്ചനടിയായി സുകുമാരി എന്ന നാടകത്തിലെ  കലാമണ്ഡലം സന്ധ്യയെയും തിരഞ്ഞെടുത്തു. മികച്ച സംവിധായകൻ: സുരേഷ് ദിവാകരൻ (വംശം), മികച്ച നാടക രചന : പ്രദീപ് കാവുന്തറ (സുകുമാരി ),
മികച്ച ദീപ നിയന്ത്രണം: റിജി പാപ്പനംകോട് (വംശം)
മികച്ച ഹാസ്യ നടൻ :നൂറനാട് പ്രദീപ് (അങ്ങാടി കുരുവികൾ),മികച്ച രണ്ടാമത്തെ നടൻ : അനിൽ ചെങ്ങന്നൂർ (വംശം), മികച്ച രണ്ടാമത്തെ നടി : ഗ്രീഷ്മ ഉദയൻ ( താഴ് വാരം) ,സ്പെഷ്യൽ ജൂറി അവാർഡ് നടി : രജിത
സന്തോഷ് (വംശം)
സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ച നടന്മാർ:
ലിഷോയ് ഉണ്ണികൃഷ്ണൻ ( നവജാത ശിശു വയസ്സ് 84), ബാബു തിരുവല്ല ( അങ്ങാടി കുരുവികൾ )
സ്പെഷ്യൽ ജൂറി അവാർഡ് സംവിധാനം : രാജീവൻ മമ്മിളി (നവജാത ശിശു വയസ്സ് 84), രംഗപടം :വിജയൻ കടമ്പേരി (അങ്ങാടിക്കുരുവികൾ), സംഗീതം: (ഉദയകുമാർ അഞ്ചൽ ) സുനിൽ മാള
രാജ് മോഹൻ നീലേശ്വരം, വെൺകുളം ജയകുമാർ എന്നിവരായിരുന്നു വിധികർത്താക്കൾ )
പത്രസമ്മേളനത്തിൽ സംഘാടക സമിതി ജന.കൺവീൻ ടി.വി.ബാലൻ, വർക്കിംഗ്‌ ചെയർമാൻ ടി.വി. നന്ദകുമാർ, പ്രോഗ്രാം കമ്മറ്റി കൺവീനർ ഷിജോയ് മാണിയാട്ട്, സി.നാരായണൻ, ഇ.രാലവൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *