കൊല്ലം ചാത്തന്നൂരിന് സമീപം ദേശീയപാത ഇടിഞ്ഞ് താഴ്ന്നു.
ചാത്തന്നൂരിന് സമീപമുള്ള മൈലക്കാടാണ് സംഭവം.
നിർമ്മാണം നടക്കുന്ന ദേശീയപാതയുടെ പാർശ്വഭിത്തി ആണ് ഇടിഞ്ഞത്.
ഇതോടെ സർവീസ് റോഡ് തകർന്നു. നിർമാണ പ്രവർത്തനങ്ങൾ ഏകദേശം പൂർണമായിക്കൊണ്ടിരിക്കുന്ന സമയത്താണ് അപകടം.
മൈലക്കാട് പാലത്തിന് സമീപത്തെ അപ്രോച്ച് റോഡിൽ വലിയ ഗർത്തം രൂപപ്പെടുകയും ചെയ്തു. ദേശീയപാത ഇടിഞ്ഞുവീണ സമയത്ത് സർവീസ് റോഡിൽ സ്കൂൾ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.


