ന്യൂഡൽഹി: ബുക്ക് ചെയ്ത് പണമടച്ചിട്ടും പാചക വാതകത്തിന് വേണ്ടി നിരവധി ദിവസങ്ങൾ കാത്തിരുന്ന കാലം അവസാനിക്കുന്നു. പാചക വാതക വിതരണം വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ പുതിയ പദ്ധതി തയാറാക്കി. ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളിൽ എൽ.പി.ജി സിലിണ്ടർ ലഭിക്കുന്നതിനുള്ള പദ്ധതിയാണ് പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് തയാറാക്കിയത്. ഉപഭോക്താക്കളുടെ പരാതികൾ കുന്നുകൂടിയതോടെയാണ് നടപടി സ്വീകരിക്കുന്നത്. ബുക്ക് ചെയ്ത് 24 മണിക്കൂറിനകം സിലിണ്ടർ വിതരണം ചെയ്യാൻ ഒരു കമ്പനിയുടെ ഏജൻസിക്ക് കഴിഞ്ഞില്ലെങ്കിൽ തൊട്ടടുത്ത മറ്റേതെങ്കിലും കമ്പനിയുടെ Read More…
തിരുവനന്തപുരം കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; അധ്യാപകരും വിദ്യാർത്ഥികളുമടക്കം 17 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം തൃശ്ശൂർ കൊടകര കോളേജിൽ നിന്നും തിരുവനന്തപുരം വിഴിഞ്ഞം ഭാഗത്തേക്ക് വന്ന ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽപ്പെട്ടത്.
പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നിന്നു നല്കിയ പാരസെറ്റമോള്‍ ഗുളികയില്‍ കമ്പിക്കഷണം എന്ന് പരാതി. മണ്ണാര്‍ക്കാട് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നിന്നു നല്കിയ നല്കിയ പാരസെറ്റമോളിലാണ് കമ്പിക്കഷണം കണ്ടെത്തിയതായുള്ള പരാതി ഉയര്‍ന്നത്. മണ്ണാര്‍ക്കാട് സ്വദേശി ആസിഫ് മകനുവേണ്ടിയാണ് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ പോയത്. പനിക്കുള്ള ഗുളിക കഴിക്കാനായിരുന്നു നിര്‍ദ്ദേശം. വീട്ടില്‍ വന്ന് പൊട്ടിച്ചപ്പോഴാണ് പാരസെറ്റമോളില്‍ കമ്പിക്കഷണം കണ്ടതെന്ന് ആസിഫ് പറഞ്ഞു. മരുന്ന് നല്‍കാനായി പാരസെറ്റമോള്‍ പൊട്ടിച്ചപ്പോഴാണ് കമ്പി കഷ്ണം കണ്ടെത്തിയത്. സംഭവത്തില്‍ മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിന് പരാതി നല്‍കാനൊരുങ്ങുകയാണ് Read More…