കോഴിക്കോട് താമരശ്ശേരിയില്‍ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പ്രഷർ കുക്കറിനുള്ളില്‍ പാമ്ബിനെ കണ്ടെത്തി. തച്ചംപൊയില്‍ ചാലക്കരയില്‍ ആണ് വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ച പ്രഷർ കുക്കറില്‍ ഉഗ്രവിഷമുള്ള മൂർഖൻ പാമ്ബിനെ കണ്ടെത്തിയത്. തലനാരിഴയ്ക്കാണ് പാമ്ബിന്റെ കടിയേല്‍ക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാമ്ബിനെ പിടികൂടുന്നതില്‍ പരിശീലനം നേടിയ കോരങ്ങാട് സ്വദേശി എം.ടി ജംഷീദ് സ്ഥലത്തെത്തി പാമ്ബിനെ പിടികൂടി. പാമ്ബിനെ പിന്നീട് വനത്തില്‍ കൊണ്ടുപോയി തുറന്നുവിട്ടു. അതിനിടെ കഴിഞ്ഞ ദിവസം തൃശ്ശൂർ വടക്കേക്കാട് ക്ലാസ് മുറിയില്‍ ഉഗ്ര വിഷമുള്ള മൂർഖൻ പാമ്ബിനെ Read More…
കുവൈറ്റിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷൻ. കോട്ടയം: കുവൈറ്റിലെ മംഗാഫിലെ തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച സഹോദരങ്ങൾക്ക് ആദരാഞ്ജലികളർപ്പിച്ച് മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷൻ.
പത്തനംതിട്ട: ശബരിമലയിലെ അന്നദാനപുരയുടെ ചുവരുകളിൽ അയ്യപ്പചരിതമെഴുതുകയാണ് ചിത്രകാരനായ പത്തനാംപുരം സ്വദേശി മനു. ഇടംകൈമാത്രമുള്ള ഈ ചിത്രകാരൻ ആദ്യമായാണ് ശബരിമല സന്നിധാനത്തെത്തുന്നത്. പൊള്ളുന്ന ജീവിതത്തിൽ നിന്നും സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള യാത്രയാണ് മനുവിന്റെ ജീവിതം.ജന്മനാ വലതുകൈ ഇല്ലാത്ത മനുവിന്റെ ഇടതുകാലിനും സ്വാധീനിമില്ല. എന്നാൽ, ഈ പരിമിതികളെയെല്ലാം അതിജീവിച്ചുകൊണ്ടാണ് മനു ക്യാന്‍വാസിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങള്‍ വരയ്ക്കുന്നത്. കുഞ്ഞുനാള് മുതലെ മനസിലെ ക്യാൻവാസിൽ ഒരുപാട് സ്വപനങ്ങള്‍ വരച്ചിട്ടു. ചിത്രകലപൂർത്തിയാക്കാൻ പലപ്പോഴും മനുവിന് പണമുണ്ടായിരുന്നില്ല. ദാരിദ്രംകാരണം ഒരു നല്ല ക്യാൻവാസ് വാങ്ങി പടംവരക്കാൻ കഴിഞ്ഞിട്ടില്ല. Read More…