മൊബൈല്‍ ഫോണ്‍ പിടിച്ചു വെച്ചതിന് വിദ്യാര്‍ത്ഥി അധ്യാപകന് നേരെ കൊലവിളി നടത്തിയ സംഭവത്തില്‍ ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ സ്കൂള്‍ അധികൃതരോട് റിപ്പോര്‍ട്ട് തേടി.വീഡിയോ പുറത്തു വന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദീകരണം തേടിയിട്ടുണ്ട്. സംസ്ഥാന ബാലാവകാശ കമ്മീഷനും വിഷയം പരിശോധിക്കുന്നുണ്ട്. വീഡിയോ എടുത്ത അധ്യാപകരുടെ നടപടിയില്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം കടുത്ത വിമർശനം ഉയർന്നിരുന്നു. വെറും പതിനാറോ പതിനേഴോ വയസ്സുമാത്രം പ്രായമുള്ള വിദ്യാർത്ഥിയുടെ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിലൂടെ അധ്യാപകർ പ്രചരിപ്പിച്ചത് ശരിയായില്ലെന്നാണ് വിമർശനം. എന്തിനാണ് വീഡിയോ എടുത്തത്?, എങ്ങനെയാണ് Read More…
തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയ ചരിത്രം കുറിച്ച് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.ജവഹർലാല്‍ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു വിജയ്യുടെ സത്യപ്രതിജ്ഞ.എന്‍. ആനന്ദ്, ആദവ് അര്‍ജുന, കെ.ജി. അരുണ്‍രാജ്, കെ.എ. സെങ്കോട്ടയ്യന്, പി. വെങ്കിട്ടരമണന്, ആര്. നിര്‍മല്‍ കുമാര്‍, ടി.കെ. പ്രഭു, എസ്. കീര്‍ത്തന എന്നീ മന്ത്രിമാരും വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു.തൃഷയും ചടങ്ങിന് എത്തിയിരുന്നു. മുന്‍നിരയില്‍ തന്നെയായിരുന്നു തൃഷയ്ക്ക് Read More…
കൊല്ലം: കടക്കലില്‍ സിപിഐഎം- കോണ്‍ഗ്രസ് സംഘര്‍ഷം. സിപിഐഎം പ്രവര്ത്തകന് കുത്തേറ്റു. കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിഥുനാണ് കുത്തേറ്റത്. സംഘര്‍ഷത്തില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അരുണിനും തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.